ചുണ്ടുവരണ്ടുകീറലിന് പ്രകൃതിദത്തമായ  ഒറ്റമൂലികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചുണ്ടുവരണ്ടുകീറലിന് പ്രകൃതിദത്തമായ  ഒറ്റമൂലികള്‍

മഞ്ഞുകാലത്തെ ചുണ്ടുവരണ്ടുകീറല്‍ സര്‍വസാധാരണയാണ്. ലിപ്സ്റ്റിക്കും ലിപ് ലൈനറുമെല്ലാം ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ചുണ്ടുവരണ്ടുണങ്ങുന്നത് വലിയൊരു പ്രശ്നം തന്നെയാണ്. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ലിപ് ബാമുകളേക്കാള്‍  നല്ലത് പ്രകൃതിദത്തമായ നമ്മുടെ വീടുകളിലെ വസ്തുക്കള്‍ തന്നെയാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇത്തരം ഒറ്റമൂലികള്‍ക്ക് ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.

വെണ്ണ
പശുവിന്‍പാലില്‍ നിന്നും ഉണ്ടാക്കുന്ന ശുദ്ധമായ വെണ്ണ  ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ചെയ്യുന്നത് ചുണ്ടുകളുടെ മൃദുത്വം നിലനില്‍ക്കുകയും വരണ്ടുകീറുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.

റോസാപ്പൂവിതളും പാല്‍പാടയും
നല്ല സുന്ദരമായ ചുണ്ടുകള്‍ക്ക് റോസാപ്പൂവിന്‍ ഇതളുകള്‍  സംരക്ഷവലയമായി പ്രവര്‍ത്തിക്കും. കുറച്ചു റോസാപ്പൂവിതളുകൾ എടുത്ത് അല്‍പ്പം പാല്‍പ്പാടയില്‍ അരച്ച് ചുണ്ടില്‍ പുരട്ടുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതൊന്നു ചെയ്തുനോക്കു. വിണ്ടുകീറല്‍ പമ്പ കടക്കുമെന്നതില്‍ സംശയമില്ല.

 തേന്‍
ചുണ്ടുകളില്‍ തേന്‍ തേക്കുന്നതുമൂലം വിണ്ടുകീറല്‍ മാത്രമല്ല അണുബാധയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഇല്ലാതാകുന്നു. അല്‍പം തേനെടുത്ത് ചുണ്ടുകളില്‍ പുരട്ടിയാല്‍ തിളക്കമാര്‍ന്ന ചുണ്ടുകള്‍ക്ക് ഉടമയാകും നിങ്ങള്‍. നാരങ്ങനീരും തേനും കൂടി മിക്സ് ചെയ്ത് പുരട്ടുന്നതും ഈ പ്രശ്നത്തിനു മികച്ച പരിഹാരമാണ്.

കറ്റാര്‍വാഴ 
കറ്റാര്‍വാഴയുടെ ജെല്ലെടുത്ത് ചുണ്ടില്‍ പുരട്ടി 5 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ച്ചയില്‍ 2-3 വട്ടം ഇങ്ങനെ ചെയ്താല്‍ ഫലം നിശ്ചയം. 

വെള്ളരിക്ക
വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചുണ്ടിനെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറല്‍, തൊലി പൊളിയല്‍, ഫംഗസ് തുടങ്ങിയവെല്ലാം വെള്ളരിക്കാ നീര് ഉത്തമം.