‘അത് ഒരു മുഖക്കുരുവാണെന്ന് കരുതി’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘അത് ഒരു മുഖക്കുരുവാണെന്ന് കരുതി’

ലണ്ടന്‍: ഇത് ഒരു മുഖക്കുരുവാണ് മരീഷ എന്ന സുന്ദരിയായ യുവതിയോട് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അതില്‍ തൃപ്തിയായിരുന്നില്ല അവള്‍. എന്നാലും ഡോക്ടറുടെ ഉപദേശമല്ലെ എന്ന് വിചാരിച്ച് ആശ്വസിച്ചു. പക്ഷേ മാസങ്ങൾ കഴിഞ്ഞപ്പോൾ ആ കുരു മെല്ലെ വളർന്നു വലുതായി തുടങ്ങി. ഇതോടെ അവൾ ഒരു ത്വക്ക് രോഗ വിദഗ്ധന്‍റെ അടുക്കലെത്തി.

അവിടെനിന്നാണ് അവൾ ആ ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഇത് ഒരു ത്വക്ക് ക്യാന്‍സറാണ്. ഊര്‍ജ്ജസ്വലയായി നടന്ന മരീഷ ശരിക്കും തളര്‍ന്നു, അവളെ വിഷാദം കീഴടക്കി. ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. 15 മണിക്കൂർ നീണ്ട ഓപ്പറേഷൻ. അങ്ങനെ ആ 28 വയസുകാരിക്ക് മൂക്കിന്‍റെ അഗ്രം നഷ്ടമായി.


മറ്റൊരു കണ്ടെത്തലും കൂടി ഡോക്ടർമാർ നടത്തി. രോഗം വ്യാപിച്ചു കഴിഞ്ഞു. മൂക്കിന്‍റെ മൂന്നിൽ രണ്ടു ഭാഗവും അവർ നീക്കം ചെയ്തു. അധികം വൈകിയില്ല. കവിളിലേക്കും രോഗം പടർന്നു. ഒപ്പം പുതിയതായി പിടിപ്പിച്ച മൂക്കിലും. മരിഷ തളർന്നു.

എന്നാലും മരണത്തിന് കീഴടങ്ങില്ലെന്ന് അവൾ ഉറപ്പിച്ചു. ഇപ്പോഴും അവൾ പൊരുതുകയാണ്. രോഗം കീഴടക്കാത്ത നിശ്ചയദാർഢ്യം മാത്രമാണ് കൈമുതൽ. മരീഷയുടെ ജീവിതം ഒരു ഉദാഹരണമാണ്, ശരീരത്തില്‍ വരുന്ന ചെറിയ മാറ്റം പോലും ശ്രദ്ധിക്കണമെന്ന സന്ദേശം.


LATEST NEWS