രാത്രിയില്‍ ആഹാരം കഴിക്കണമോ...?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാത്രിയില്‍ ആഹാരം കഴിക്കണമോ...?

അമിതവണ്ണം എപ്പോഴും എല്ലാവര്‍ക്കും ആശങ്ക ഉള്ള കാര്യമാണ് . മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ മെലിഞ്ഞ ശരീരത്തിനായി പലരും ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ ആരോഗ്യത്തെ മോശമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. രാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തടി കുറയ്ക്കാന്‍ കഴിയുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത്തരത്തില്‍ രാത്രി ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തടി കുറയുകയില്ല പകരം നിങ്ങളുടെ ആരോഗ്യം മോശമാകുകയാണ് ചെയ്യുന്നത്.

അധിക കലോറി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് വണ്ണം കുറയ്ക്കാനായി ചെയ്യേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതും തുടര്‍ന്നുള്ള ചെറിയ നടത്തവും ശരീരത്തിന് ഗുണകരമാണ്. ജോലിത്തിരക്ക് മൂലവും ഡയറ്റിന്‍റെ ഭാഗവുമായി പല ചെറുപ്പക്കാരും രാത്രി ഭക്ഷണ ഒഴിവാക്കുന്നുണ്ട്. രാത്രി ഭക്ഷണം വിഭവ സമൃദ്ധമല്ലെങ്കില്‍പ്പോലും അത് ഒഴിവാക്കരുത് 

വ്യക്തമായ ധാരണകളൊ, അറിവോ ഇല്ലാതെയാണ് പലരും ഡയറ്റിലേര്‍പ്പെടുന്നത്. ശരീരത്തിന് വേണ്ട  ഭക്ഷണം സമയത്ത് കുറെ നാള്‍ കൊടുക്കാതിരുന്നാല്‍ മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകള്‍ക്കും  പിന്നീട് കാരണമാകും. ആരോഗ്യം നിലനിര്‍ത്തിക്കൊണ്ട് തടി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പഴങ്ങളും പച്ചക്കറികളും ജീവിതത്തിന്‍റെ ഭാഗമാക്കുകയും കലോറി അടങ്ങിയവ തള്ളിക്കളയുകയുമാണ് വേണ്ടത്.
 


LATEST NEWS