തുടയിടുക്കിലെ ചൊറിച്ചിൽ പുറത്ത് പറയാൻ മടിയാണോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുടയിടുക്കിലെ ചൊറിച്ചിൽ പുറത്ത് പറയാൻ മടിയാണോ?

പലരും പുറത്ത് പറയാന്‍ മടിയ്ക്കുന്നതായിരിക്കും തുടയിടുക്കിലെ ചൊറിച്ചില്‍. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്ര ഗുരുതരമാണെങ്കിലും അതിനെ നാണക്കേട് കൊണ്ട് പലപ്പോഴും ഒളിച്ച് വെയ്ക്കുന്നു. നാണക്കേട് തന്നെയാണ് പലപ്പോഴും പ്രധാനമായും ചികിത്സയെ പ്രശ്‌നത്തിലാക്കുന്നത്. 

എന്നാല്‍ ഇനി ഡോക്ടറെ കാണാതെ തന്നെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം കാണാം. പലപ്പോഴും ഈ പ്രശ്‌നം നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ നാണക്കേട് ഉണ്ടാക്കുന്നു. എന്നാല്‍ ഇനി വീട്ടിലെ പരിഹാരം നിങ്ങളെ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷിക്കുന്നു. അവ എന്തൊക്കെ എന്ന് നോക്കാം. 

ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍

ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രദ്ധ

വിയര്‍പ്പ് കൂടുതലുള്ളവരുടെ വസ്ത്രങ്ങള്‍ ഒരിക്കലും കൂടുതല്‍ നേരം ഇടരുത്. ഇതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ഇത്തരം പ്രശ്‌നത്തെ വര്‍ദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ.

ഉള്ളിയും വെളുത്തുള്ളിയും

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉള്ളിയും വെളുത്തുള്ളിയും. ഇതിന് ആന്റിഫംഗല്‍ ഉപയോഗം ധാരാളം ഉണ്ട്. രോഗബാധിതമായ സ്ഥലങ്ങളില്‍ അല്‍പം ഉള്ളിയോ വെളുത്തുള്ളിയോ അരച്ച് പുരട്ടുന്നത് ഇത്തരം പ്രശ്‌നത്തില്‍ നിന്ന് ഉടന്‍ തന്നെ പരിഹാരം നല്‍കുന്നു.

തേനില്‍ ശ്വാശ്വത പരിഹാരം

തേനിലും ശ്വാശ്വത പരിഹാരം ഉണ്ട് തുടയിടുക്കിലെ ചൊറിച്ചിലിന്. ദിവസവും ചൊറിച്ചിലുള്ള ഭാഗത്ത് അല്‍പം തേന്‍ പുരട്ടുന്നത് എന്തുകൊണ്ടും ഈ പ്രശ്‌നത്തെ ഉടന് പരിഹരിയ്ക്കുന്നു.

 വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഈ പ്രശ്‌നത്തെ പരിഹരിയ്ക്കാം. വിനാഗിരി ഒഴിച്ച വെള്ളത്തില്‍ ആ ഭാഗം കഴുകുന്നതും പഞ്ഞിയില്‍ വിനാഗിരി എടുത്ത് പുരട്ടുന്നതും തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം നല്‍കുന്ന ഒന്നാണ്.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് ഉപയോഗിച്ചും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. ഇത് ഇത്തരം ഭാഗങ്ങളിലെ ഫംഗസിനെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇറിറ്റേഷന്‍ വരെ ഇല്ലാതാക്കുന്നു.


Loading...
LATEST NEWS