നട്ടെല്ലിനു പരുക്കേറ്റയാള്‍ ചെയ്യേണ്ട  കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നട്ടെല്ലിനു പരുക്കേറ്റയാള്‍ ചെയ്യേണ്ട  കാര്യങ്ങൾ

നട്ടെല്ലിനു പരുക്കേറ്റ വ്യക്തിയ്ക്ക് നൽകുന്ന പ്രഥമശുശ്രൂഷ വളരെ പ്രധാനമാണ്. തെറ്റായ പ്രഥമശുശ്രൂഷ ചലനശേഷിയെ വരെ ബാധിക്കാം. നടുവിനു വേദന, കൈകാലുകൾക്കു സ്പർശന ശേഷി നഷ്ടമാകുക, വയറുവേദന, ഛർദി, നടക്കാൻ പ്രയാസം, കാൽ, കൈ, തോൾ എന്നിവിടങ്ങളിൽ മരവിപ്പ്, അറിയാതെ മലമൂത്ര വിസർജനം നടത്തുക, കഴുത്തിനാണ് പരുക്കെങ്കിൽ അവിടെ പിടുത്തം എന്നിവയാണ് ലക്ഷണങ്ങൾ.

. പരുക്കേറ്റയാളെ കൊണ്ട് കൈവിരലുകളും കാൽ വിരലുകളും ചലിപ്പിച്ചു നോക്കിക്കുക. ഒരു വിരൽ കൊണ്ട് തൊട്ട് സ്പർശനം അറിയുന്നുണ്ടോ എന്നു നോക്കുക.
കഴുത്തിലോ പുറത്തോ നട്ടെല്ലിനോ പരുക്ക് ഉള്ളതായി സംശയിക്കുന്ന രോഗികളെ ഇരിക്കാൻ അനുവദിക്കരുത്. 


∙ കഴുത്തു വേദന ഉള്ളവർ കോളർ കഴുത്തില്‍ ഇടുവിക്കാം. അല്ലെങ്കില്‍  രോഗിയെ ഒരു നീളമുള്ള  പലകയിൽ കിടത്തി,  സ്ട്രെച്ചർ ആയി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലത്.


∙ രണ്ടോ മൂന്നോ പേർ ചേർന്നു കാലിനും തലയ്ക്കും നടുവിനും താങ്ങു നൽകി മാറ്റിയാലും കുഴപ്പമില്ല. ഒരു കാരണവശാലും ഒരാൾ തനിയെ കൈയിൽ കോരിയെടുത്ത് ഓട്ടോ പോലെയുള്ള ചെറുവാഹനങ്ങളിൽ ഞെരുക്കി കൊണ്ടു പോകരുത്.


LATEST NEWS