കുഞ്ഞുങ്ങളിലേ വയറുവേദനയുടെ കാരണങ്ങള്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞുങ്ങളിലേ വയറുവേദനയുടെ കാരണങ്ങള്‍ 

കുഞ്ഞുങ്ങളിലേ വയറു വേദന അങ്ങനെ ചെറുതായി കണേണ്ട.. . പലപ്പോഴും ഈ വയറുവേദന ഗൗരവമുള്ളതായിരിക്കില്ല. കുഞ്ഞിന്റെ വയറുവേദനയെ പൂര്‍ണ്ണമായി തള്ളിക്കളയാനും പാടില്ല. കാരണം ചിലപ്പോള്‍ അത് ഗൗരവമേറിയ ഏതെങ്കിലും രോഗത്തിലേക്കുള്ള ചൂണ്ടുപലകയാവാം.

പല കാരണങ്ങള്‍ കൊണ്ട് വയറുവേദന വരാം. അവ എന്തൊക്കെയാണെന്നു നോക്കാം.

. ഭക്ഷണസാധനങ്ങളോടുള്ള അലര്‍ജി

• മലബന്ധം കാരണം വയറിന്റെ താഴ് ഭാഗത്ത് വേദന വരാം
• അസിഡിറ്റി കൊണ്ട് വയറിന്റെ മേല്‍ഭാഗത്ത് വേദന വരാം
• ഭക്ഷ്യവിഷബാധ വയറുവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇത് വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകാം.
• ഗ്യാസ്‌ട്രോഎന്ററൈറ്റിസ് വയറുവേദനയുടെ മറ്റൊരു പ്രധാന കാരണമാണ്. വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകുന്ന ഈ രോഗത്തില്‍ വയറുവേദനക്ക് പുറമെ ഛര്‍ദ്ദിയും വയറിളക്കവുമുണ്ടാകുന്നു
• മൈഗ്രേന്‍ തലവേദനയുണ്ടാകുമ്‌ബോള്‍ പലപ്പോഴും വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാകുന്നതായി കാണാറുണ്ട്. ഇതിനെ മൈഗ്രേന്‍ വയറുവേദന എന്നു വിശേഷിപ്പിക്കുന്നു.
• വയറുവേദനയുടെ മറ്റൊരു കാരണമാണ് എയറോഫാഗിയ. ഈ രോഗമുള്ളവര്‍ വായു അധികമായി ഉള്ളിലേക്കെടുക്കുകയും ഇത് വയറിലെത്തി വേദനയുണ്ടാക്കുകയും ചെയ്യുന്നു. ഏമ്ബക്കം, ഇക്കിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയും ഈ അസുഖം കൊണ്ടുണ്ടാകാം.
• രോഗമല്ലാത്ത മറ്റ് ഏതെങ്കിലും ബാഹ്യമായ കാരണം കൊണ്ടും വയറുവേദന വരാം. ഉദാഹരണത്തിനു ഏതെങ്കിലും കീടങ്ങളുടെ കടിയേറ്റാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാം. കറുത്ത ചിലന്തി കടിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദനയുണ്ടാകാറുണ്ട്.
ഇരുപത്തിനാലു മണിക്കൂറിനകം വേദന കുറയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ വേദന കൂടുതലാവുകയാണെങ്കില്‍ കുഞ്ഞിനെ ഉടന്‍ ഡോക്ടറുടെ അടുത്ത് എത്തിക്കണം. ചിലപ്പോള്‍ അത് മറ്റ് ഏതെങ്കിലും ഗൗരവകരമായ രോഗത്തിന്റെ ലക്ഷണമാകാം.
വയറുവേദനക്ക് കാരണമാവുന്ന ഗൗരവകരമായ രോഗങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.
• അപ്പന്‍ഡിസൈറ്റിസ്. ഇത് ഉടനടി ചികില്‍സ ആവശ്യമുള്ള ഒരു രോഗമാണ്. ഇല്ലെങ്കില്‍ ജീവനു തന്നെ ആപത്ത് സംഭവിക്കും. ഈ രോഗത്തില്‍ വയറിനുള്ളിലെ അപ്പന്‍ഡിക്‌സില്‍ അണുബാധയുണ്ടാവുകയും അതില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. എത്രയും പെട്ടെന്നു അത് നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിനു ആപത്താണ്.


വയറിലുണ്ടാകുന്ന ട്യൂമര്‍ കൊണ്ട് വയറു വേദന വരാം.
• പിത്താശയത്തിലുണ്ടാകുന്ന കല്ല് കൊണ്ട് വയറു വേദന വരാം.
• വയറിലുണ്ടാകുന്ന അള്‍സര്‍ വയറുവേദനയുണ്ടാക്കുന്ന മറ്റൊരു രോഗമാണ്. വയറിനകത്ത് കുടലിനെ ആവരണം ചെയ്തിരിക്കുന്ന പാളികളിലാണ് ഇത് രൂപപ്പെടുക. പെപ്റ്റിക് അള്‍സര്‍ എന്ന രോഗാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്ക് രാത്രി വയറുവേദനയുണ്ടാകും.
• കുഞ്ഞുങ്ങള്‍ അറിയാതെ വിഷാംശമുള്ളതെന്തെങ്കിലും സ്പര്‍ശിക്കുകയോ, തിന്നുകയോ, ശ്വസിക്കുകയോ ചെയ്ത് ശരീരത്തില്‍ വിഷാംശം കലര്‍ന്നാല്‍ വയറുവേദന വരാം.
• ഹെര്‍ണിയ കൊണ്ട് വയറുവേദന വരാം.
• ദഹനനാളികളിലുണ്ടാകുന്ന അണുബാധ മൂലം വയറുവേദന വരാം.
• എന്ന രോഗാവസ്ഥയില്‍ കഠിനമായ വയറുവേദനയുണ്ടാകാം. ഈ രോഗത്തില്‍ കുടല്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു
• കുഞ്ഞ് അറിയാതെ എന്തെങ്കിലും വിഴുങ്ങിയാല്‍ അതായത് നാണയം, മുത്ത്, മഞ്ചാടിക്കുരു എന്നിവ കുഞ്ഞിനു കഠിനമായ വയറുവേദനയുണ്ടാകും.
വയറുവേദന കഠിനമല്ലെങ്കില്‍ ഡോക്ടറെ കാണണമെന്നില്ല. പക്ഷെ അപകടമൊന്നുമില്ലെന്നുറപ്പ് വരുത്താന്‍ ഡോക്ടറെ കണ്ട് ടെസ്റ്റുകള്‍ ചെയ്യുന്നതാണ് നല്ലത്.
ഇനി കുഞ്ഞിനെ എപ്പോള്‍ ഡോക്ടറെ കാണിക്കണമെന്നാലോചിക്കാം
കുഞ്ഞുങ്ങളിലെ വയറുവേദന കാരണവും ചികില്‍സയും
താഴെപ്പറയുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിനെ വേഗം ഡോക്ടറുടെ അടുത്തെത്തിക്കണം.
• ഒരാഴ്ചയിലധികം സമയം വേദന നീണ്ടുനിന്നാല്‍
• കടുത്ത വേദന വയറിന്റെ ഒരു ഭാഗത്തു നിന്നും മറുഭാഗത്തേക്ക് നീങ്ങിയാല്‍
• വേദന കൂടുകയോ ഇടവിട്ടു വേദന വരുകയോ ചെയ്താല്‍
• പുക്കിളിനു ചുറ്റും വേദന വന്നാലും വയറിന്റെ ഇടതുവശത്ത് വേദന വന്നാലും ഡോക്ടറെ കാണണം

.ശരീരോഷ്മാവ് 100 ഡിഗ്രി കടന്നാല്‍
• ശ്വാസമെടുക്കാന്‍ കുഞ്ഞിനു ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാല്‍
• കുഞ്ഞ് വല്ലാതെ വിളറി വിയര്‍ത്ത് അസുഖക്കാരനെപ്പോലെ കാണപ്പെട്ടാല്‍
• ഛര്‍ദ്ദി പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍
• കുഞ്ഞിനു തീരെ വിശപ്പില്ലാതെയായാല്‍
• ഛര്‍ദ്ദിയില്‍ രക്തം കണ്ടാല്‍
• മൂത്രമൊഴിക്കാന്‍ കുഞ്ഞിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍
• രണ്ടു ദിവസത്തില്‍ കൂടുതല്‍ വയറിളക്കം നീണ്ടു നിന്നാല്‍
• ത്വക്കില്‍ ചുവന്ന പാടുകളും തടിപ്പുമുണ്ടായാല്‍
• ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍
• വയറു വല്ലാതെ മുറുകിയ പോലെ കാണപ്പെട്ടാല്‍
• വയറില്‍ എന്തെങ്കിലും മുറിവ് ഉണ്ടായതിനു ശേഷമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതെങ്കില്‍ കുഞ്ഞുങ്ങളിലെ വയറുവേദന കാരണവും ചികില്‍സയും വെള്ളം കുടിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക.