വലിയ അളവിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വലിയ അളവിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

വലിയ അളവിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. എല്ലാത്തരം പഞ്ചസാര പാനീയങ്ങളും പതിവായി ഉപയോഗിച്ചാല്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. പഞ്ചസാരയും ക്യാൻസറും തമ്മിലുള്ള ബന്ധം കണ്ടെത്തുന്ന ആദ്യത്തെ പ്രത്യേക പഠനമാണിത്.

പഞ്ചസാര പാനീയങ്ങളായ കോളകളും, നാരങ്ങാവെള്ളവും, മാറ്റ് എനർജി ഡ്രിങ്കുകളുമെല്ലാം അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇതുതന്നെയാണ് ക്യാന്‍സറിനും കാരണമാകുന്നത്. പക്ഷെ, ക്യാന്‍സര്‍ ഉണ്ടാക്കാന്‍ പഞ്ചസാരയെ പ്രേരിപ്പിക്കുന്ന മറ്റ് കാരണങ്ങളും ഉണ്ടാകാം എന്നാണ് ഫ്രഞ്ച് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ബി‌എം‌ജെ മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. 100% പഴച്ചാറും, മറ്റു പഞ്ചസാര പാനീയങ്ങളുമാണ് പഠനത്തിനായി എടുത്തത്. രണ്ട് പാനീയങ്ങളുടെയും ഉപഭോഗം മൊത്തത്തില്‍ ക്യാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ കണ്ടെത്തി.പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം പഞ്ചസാര നികുതിയും വിപണനത്തിനുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് ക്യാൻസർ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതിന്‍റെ അര്‍ത്ഥം അവ തീരെ കുടിക്കരുത് എന്നല്ല. ‘പതിവുപോലെ നല്ല പോഷകാഹാരം കഴിക്കണം. പക്ഷെ, കഴിക്കുന്നത് സന്തുലിതമാക്കുക എന്നതാണ് പ്രധാനം’ എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ റിസർച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മാത്തിൽഡെ ടൊവിയർ പറഞ്ഞു.

പ്രതിദിനം ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ അത്തരം പാനീയങ്ങള്‍ കുടിക്കരുതെന്ന് നിരവധി പൊതുജനാരോഗ്യ ഏജൻസികള്‍ ശുപാർശ ചെയ്യുന്നുണ്ട്. കൊളാ പാനീയങ്ങള്‍പോലെത്തന്നെ അപകടകരമാണ് ഫ്രൂട്ട് ജ്യൂസുകളും. 100 മില്ലി കോളയിലും ഓറഞ്ച് ജ്യൂസിലും ഷുഗര്‍ കണ്ടന്‍റ് ഒരേ അളവിലാണ് ഉള്ളതെന്ന് ടൊവിയർ പറയുന്നു. എന്നാല്‍ പഴവര്‍ഗ്ഗങ്ങളില്‍ അല്‍പ്പം വിറ്റാമിനുകളും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ അത് ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുജനാരോഗ്യ ഏജൻസികൾ പറയുന്നത്.പഠനം നിരീക്ഷണാത്മകമാണ് അതിനാൽ പഞ്ചസാര ക്യാൻസറിനുള്ള കാരണമാകുന്നുവെന്ന് ഗവേഷകർക്ക് പറയാൻ കഴിയില്ല. ഈ വിഷയത്തെകുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കരൾ, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾക്ക് ചുറ്റും സംഭരിക്കുന്ന കൊഴുപ്പില്‍ പഞ്ചസാരയുടെ സ്വാധീനം വളരെ കൂടുതലാണ്. അവയെല്ലാം ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.


LATEST NEWS