ദാഹവും ശരീരതാപവും കുറയ്ക്കാൻ  ഈ വേനല്‍ ചൂടില്‍ കുടിക്കേണ്ട പാനീയം ഉണ്ടാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദാഹവും ശരീരതാപവും കുറയ്ക്കാൻ  ഈ വേനല്‍ ചൂടില്‍ കുടിക്കേണ്ട പാനീയം ഉണ്ടാക്കാം

● രസാള: തൈരിന്റെ നാലിലൊരുഭാഗം പഞ്ചസാരയും ഓരോ നുള്ള് വീതം ചുക്ക്, ജീരകം, ഇന്തുപ്പ് ഇവ ചേർത്തുണ്ടാക്കുന്ന പാനീയം താപം അകറ്റും. 
● ആമ്രഫലപാനകം: പച്ചമാങ്ങ വെള്ളത്തിൽ വേവിച്ചെടുത്ത് പഞ്ചസാര, കർപ്പൂരം, കുരുമുളക് ഇവ ചേർത്ത് ഉപയോഗിക്കാം.
● നിംബുഫലപാനാകം: നാരങ്ങാനീര് ഒരുഭാഗം, പഞ്ചസാര  ആറു ഭാഗം ഇവയിൽ വെള്ളവും ഗ്രാമ്പൂ, കുരുമുളക് ഇവ പൊടിച്ചതും ചേർത്ത് ഉപയോഗിക്കാം. 
● രാഗഖാണ്ഡവം: മാങ്ങ ശർക്കര ചേർത്ത് പാകപ്പെടുത്തി എള്ളെണ്ണ, ചുക്കുപൊടി ഇവ ചേർത്ത് ഉപയോഗിക്കുക. 
● സൂപ്പുകൾ: ആട്ടിൻമാംസം 100  ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ വേവിച്ച് നാലിലൊന്നാക്കി പിഴിഞ്ഞരിച്ച് ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഇലവങ്ഗം, പച്ചില, മല്ലി ഇവ പൊടിച്ചുചേർത്ത് ഉപയോഗിക്കുക. പച്ചക്കറിസൂപ്പും ഉപയോഗപ്പെടുത്താം. 
● മല്ലിയോ, ഉണക്കമുന്തിരിയോ രാത്രിയിൽ വെള്ളത്തിലിട്ടുവച്ച് രാവിലെ പിഴിഞ്ഞ് പഞ്ചസാര ചേർത്ത് കഴിക്കുന്നത് കഠിനദാഹത്തെ ശമിപ്പിക്കും. 
● സംഭാരം: ധാരാളം വെള്ളം ചേർത്തെടുക്കുന്ന മോരിൽ ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പ് ഇവ ചതച്ചിട്ട് കഴിക്കുന്നത് ദാഹവും ക്ഷീണവും അകറ്റും. 
● മധുരവും ലഘുഗുണവുമുള്ള ഇളനീരും വേനൽക്കാലത്ത് പ്രയോജനപ്പെടുത്താം. കൂടാതെ ജലാംശം ധാരാളമുള്ള ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.

ധന്വന്തരം, പിണ്ഡതൈലം ഇവ തേച്ച് കുളിക്കുന്നതും വേനലിൽ ഗുണംചെയ്യാറുണ്ട്. കുളിക്കുന്ന വെള്ളത്തിൽ ആര്യവേപ്പിലയും മഞ്ഞളും ചതച്ചിടുന്നത് ചൂടുകുരുവും ത്വക്രോഗങ്ങളും അകറ്റും. കണ്ണുകൾ ശുദ്ധജലത്തിലോ നന്ത്യാർവട്ടപ്പൂക്കൾ ഇട്ടുവെച്ച  വെളളത്തിലോ ഇടയ്‌ക്കിടെക്കിടെ കഴുകാനും ശ്രദ്ധിക്കണം.