ചായകുടി അധികമായാല്‍ ശരീരത്തിന് ദോഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചായകുടി അധികമായാല്‍ ശരീരത്തിന് ദോഷം

 ജോലിയുടെ ടെന്‍ഷന്‍ മാറാനും, തലവേദന കുറയ്ക്കാനും, ഉന്മേഷം ലഭിക്കാനുമെല്ലാം ചായ കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ ചായകുടി ശീലത്തിന് നിയന്ത്രണം ആവശ്യമാണെന്നാണ് പഠനം.

ടാനിന്‍ എന്നൊരു കെമിക്കല്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാല്‍ ശരീരത്തിലേക്ക്  ഇരുമ്പ് അംശം വലിച്ചെടുക്കുന്നത് തടയും. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുന്നത് പോഷകാഹാരകുറവിന് കാരണമാകും. ദിവസം രണ്ടോ മൂന്നോ ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ പോലെയാണ് ചായയുടെ കാര്യവും.

40 ഗ്രാം കഫീനാണ് ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത്.  അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനയും അസ്വസ്ഥതകളും തോന്നുന്നത് ഈ കഫീന്‍ ഡിപ്പെന്‍ഡന്‍സി മൂലമാണ്.


LATEST NEWS