തഴുതാമയുടെ ആരോഗ്യ ഗുണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തഴുതാമയുടെ ആരോഗ്യ ഗുണങ്ങള്‍

നമ്മുടെ നാട്ടിന്‍ പുറത്തൊക്കെ ഒരുപാട് കാണുന്ന ചെടിയാണ് തഴുതാമ. കാടുപോലെ നിലത്ത് പടര്‍ന്ന് വളരുന്ന ഒരു ചെടിയാണിത്. ഓ... കാട്ടു ചെടി എന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ നമ്മുടെ കേരളത്തില്‍മാത്രമേ തഴുതാമ ഒരു കാട്ടു ചെടിയെന്ന തോന്നലുള്ളൂ. മറ്റു രാജ്യങ്ങളില്‍ തഴുതാമ വെറുമൊരു ചെടിയല്ല, നിറയെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്. കേരളത്തില്‍ പൊതുവേ ചുവന്ന തഴുതാമയും വെള്ളതഴുതാമയുമാണുള്ളത്. വെള്ള തഴുതാമയുടെ തണ്ടും പൂവും വെള്ളയായിരിക്കും. ചുവന്ന തഴുതാമയുടെ തണ്ടും പൂവും ചുവന്നിരിക്കും. 

ഇലക്കറിക്ക് തഴുതാമ പേരു കേട്ടതാണ്. തഴുതാമകൊണ്ട് ഉപ്പേരിയും തോരനും വയ്ക്കുമ്പോള്‍ അതു ആരോഗ്യദായകം മാത്രമല്ല ഔഷധം കൂടിയാണ്. പണ്ട്, കര്‍ക്കിടകം പഞ്ഞ മാസമെന്നാണ് അറിയപ്പെട്ടിരുന്നത്. അന്നു കറിവെക്കാന്‍ സാധനങ്ങളില്ലാതെ വിഷമിക്കുന്ന വീട്ടമ്മമാര്‍ക്ക് തൊടിയിലെ തഴുതാമ വരദായനിയായിരുന്നു. ഇന്നു അത് റിസോര്‍ട്ടുകളിലെയും ആയുര്‍വേദ ചികിത്സായലയങ്ങളിലെയും അടുക്കളയിലേക്ക് ഒതുങ്ങി. ആയുര്‍വേദം തഴുതാമയെ പണ്ടുമുതല്‍ പ്രയോജനപ്പെടുത്തി. കാന്‍സര്‍, മൂത്രത്തിലെ കല്ല്, വാതം, നേത്രരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളില്‍ തഴുതാമയ്ക്ക് സ്ഥാനമുണ്ട്. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ക്കും തഴുതാമ ഉപയോഗിക്കുന്നുണ്ട്.
 


LATEST NEWS