മഴക്കാലമാണ്...തണുപ്പാണ് ; സന്ധിവാത രോഗികളെ വലയ്ക്കുന്ന ഈ കാലാവസ്ഥയില്‍  ഇതാ വേദനകളെ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കാലമാണ്...തണുപ്പാണ് ; സന്ധിവാത രോഗികളെ വലയ്ക്കുന്ന ഈ കാലാവസ്ഥയില്‍  ഇതാ വേദനകളെ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും തരം ശാരീരിക വേദനകളിലൂടെ കടന്നുപോകാത്തവര്‍ ഉണ്ടാകില്ല. വേദനകളില്‍ ബുദ്ധിമുട്ടുന്ന സമയം അതില്‍ നിന്ന് മോചനം നേടുന്നതിനായി ഓരോരുത്തരും ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. ഇത്തരം വേദനകളില്‍ ചിലതിന് പൊതുവായ കാരണങ്ങളും അവയില്‍ മറികടക്കാന്‍ ചില മാര്‍ഗങ്ങളും ഉണ്ട്. സന്ധിവേദനയും കാലാവസ്ഥയുമായി അഭേദ്യ ബന്ധമാണ് ഉള്ളതെന്നത് പലര്‍ക്കും അറിയില്ല. മഴപെയ്യുമ്പോഴും തണുപ്പ് കാലത്തുമെല്ലാം വേദന വിവരണാതീതമായ തോതില്‍ വര്‍ധിക്കുന്നു. സന്ധിവാത രോഗികളാണ് ഏറെ ദുരിതമനുഭവിക്കുക. കാലാവസ്ഥാ മാറ്റം സന്ധികളിലെ സമ്മര്‍ദത്തെ ബാധിക്കുകയും തുടര്‍ന്ന് വേദന വര്‍ധിക്കുകയുമാണ് ചെയ്യുക.

പുറംവേദന വന്നാല്‍ പോയി കിടന്ന് വിശ്രമിക്കുന്നവരെ കാണാം. എന്നാല്‍ ഇതുവഴി പുറംവേദന കൂടുകയല്ലാതെ കുറയില്ല എന്നതാണ് വസ്തുക. പകരം എന്തെങ്കിലും ജോലികളില്‍ മുഴുകുകയോ സ്ട്രെച്ചിങ് വ്യായാമമോ യോഗയോ ചെയ്താലും പുറംവേദനക്ക് ആശ്വാസമുണ്ടാകും. കാല്‍മുട്ടിലെയോ അരക്കെട്ടിലെയോ വേദനകളില്‍ നിന്ന് ആശ്വാസം തേടുന്നവര്‍ നിങ്ങളുടെ അധിക ഭാരം നിര്‍ബന്ധമായും കുറച്ചിരിക്കണം. അധികഭാരം ഈ ഭാഗങ്ങളില്‍ അമിത സമ്മര്‍ദം ചെലുത്തുന്നത് വഴിയാകും വേദന വര്‍ധിക്കുക. ഭാരം കുറക്കുന്നത് വഴി സമ്മര്‍ദവും അതുവഴി വേദനയും കുറയുന്നു.

നിരവധി പരിശോധനകള്‍ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടത്തൊന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ തോന്നലാണെന്ന് കരുതി തള്ളികളയേണ്ട. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം അല്ല എങ്കില്‍ ഫൈബ്രോമയോള്‍ജിയ എന്ന രോഗാവസ്ഥയിലുള്ളവരില്‍ വേദനയുടെ കാരണം കണ്ടെത്താന്‍ ചിലപ്പോള്‍ കഴിയാറില്ല. വേദന പതിവായി ഉണ്ടാകുമെങ്കിലും അതിന്‍െറ കാരണം കണ്ടത്തൊന്‍ കഴിയില്ല. ചെറുതായി വേദന അനുഭവപ്പെടുമ്പോഴേ വേദനസംഹാരികളില്‍ ആശ്രയം തേടുന്നവരാണ് നമ്മള്‍. ആശ്വാസം ലഭിച്ചാല്‍ ആ വേദനയെ കുറിച്ച്‌ തന്നെ നമ്മള്‍ മറന്നുകളയുന്നു. എന്നാല്‍ ഒരാഴ്ചയിലധികമൊക്കെ നീളുന്ന വേദന അനുഭവപ്പെടുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. ശരീരത്തിന് ദോഷകരമായ എന്തെങ്കിലും അവസ്ഥയുടെ ലക്ഷണമാകാം ആ വേദന