മദ്യപാനികൾ മാത്രം ശ്രദ്ധിക്കുക...ഹാങ്ഓവർ മാറ്റാൻ ചില ടിപ്സ് ഇതാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മദ്യപാനികൾ മാത്രം ശ്രദ്ധിക്കുക...ഹാങ്ഓവർ മാറ്റാൻ ചില ടിപ്സ് ഇതാ

കൂട്ടുകൂടിയിരുന്നു മദ്യപിയ്ക്കാന്‍ രസമായിരിക്കും. എന്നാല്‍ ഇതിന്റെ ഹാങ്ഓവറാണ് പലരേയും ബുദ്ധിമുട്ടിലാക്കുക. അമിതമായി മദ്യപിയ്ക്കുന്നവര്‍ക്കും ആദ്യമായി മദ്യപിയ്ക്കുന്നവര്‍ക്കുമെല്ലാം ഈ അവസ്ഥയുണ്ടാകും.

ഹാങ്ഓവര്‍ ചിലര്‍ക്ക് തലവേദനയുണ്ടാക്കും. മറ്റു ചിലര്‍ക്ക് കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ പോലും തോന്നുകയില്ല. മറ്റു ചിലര്‍ക്കാവട്ടെ, ചെയ്യുന്ന ജോലികളിലൊന്നും ശ്രദ്ധിയ്ക്കാന്‍ തോന്നില്ല.

ഹാങ് ഓവര്‍ മാറ്റാനുള്ള ചില സ്വാഭാവിക വഴികളെപ്പറ്റി അറിയൂ,

ചെറുനാരങ്ങാജ്യൂസ്

ചെറുനാരങ്ങാജ്യൂസ് ഹാങ്ഓവര്‍ മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തിനുണ്ടായ ജലനഷ്ടം പരിഹരിക്കാന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ഓറഞ്ച്

ഓറഞ്ച് ജ്യൂസും ഹാങ് ഓവര്‍ മാറാനുളള നല്ലൊരു വഴിയാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിന് ജലാംശം നല്‍കാനും ഇത് നല്ലതു തന്നെ.

 

കാപ്പി

ഒരു കപ്പു കാപ്പി ഹാങ് ഓവര്‍ മാറാനുള്ള നല്ലൊരു വഴിയാണ്. തലവേദന കുറയ്ക്കാനും ഇത് സഹായിക്കും.

 

  

തൈര്, മോരുംവെള്ളം

തൈര്, മോരുംവെള്ളം എന്നിവ ഹാങ് ഓവര്‍ മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് മദ്യപാനം കാരണം ശരീരത്തിലെത്തിയിരിക്കുന്ന വിഷാംശം പുറന്തള്ളാനും നല്ലതു തന്നെ.

സിട്രസ്

സിട്രസ് അടങ്ങിയ എല്ലാ ഫലവര്‍ഗങ്ങളും ഹാങ് ഓവര്‍ മാറാന്‍ നല്ലതാണ്. ഇത് തളര്‍ന്ന ശരീരത്തിന് ഊര്‍ജം നല്‍കുന്നു.

 

ഇഞ്ചിയിട്ട ചായ

ഇഞ്ചിയിട്ട ചായ ഹാങ് ഓവര്‍ മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് മദ്യമുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ബ്രെഡ്

മദ്യപാനം ശരീരത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും. ഇത് ശരീരത്തിന് തളര്‍ച്ചയുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബ്രെഡ്. ശരീരത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നുയര്‍ത്താന്‍ ബ്രെഡ് സഹായിക്കും.

പഴം

പഴത്തിലെ പൊട്ടാസ്യം ശരീരത്തിന് ഊര്‍ജം നല്‍കും. പ്രതിരോധശേഷിയും നല്‍കും. മദ്യപിയ്ക്കുന്നതിനു മുന്‍പ് പഴം കഴിച്ചു നോക്കൂ. ഹാങ് ഓവര്‍ ഒഴിവാക്കാം.

 

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. മദ്യം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുത്തിയ ജലാംശം തിരികെ ലഭിയ്ക്കുവാന്‍ ഇത് അത്യാവശ്യമാണ്. തലവേദന ഒഴിവാക്കാനും ഊര്‍ജം വീണ്ടെടുക്കാനും ഇത് സഹായിക്കും.

വ്യായാമം

ഹാങ് ഓവര്‍ മാറാനുള്ള മറ്റൊരു വഴിയാണ് വ്യായാമം. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. ഹാങ് ഓവര്‍ ഒഴിവാക്കും.


Loading...
LATEST NEWS