യൗവനം നിലനിര്‍ത്തുന്നതിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൗവനം നിലനിര്‍ത്തുന്നതിന്

1.ദിവസവും ഒരു അത്തിപ്പഴം വീതം കഴിച്ചാല്‍ യൗവനം വളരെക്കാലം നിലനില്‍ക്കും.

2.ബദാംപരിപ്പ് യൗവനം നിലനിര്‍ത്തുന്നതിന് അത്യുത്തമമാണ്
വീഴാലരി, നെല്ലിക്ക,വേങ്ങാക്കാതല്‍ ഇവ സമം പൊടിച്ച എണ്ണയും തേനും ഇരുമ്പുപൊടിയും ചേര്‍ത്ത് സേവിക്കുന്ന പുരുഷന്റെ യൗവ്വനം വളരെക്കാലം നിലനില്‍ക്കും.

3.നിത്യയവ്വനമുണ്ടാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും പഞ്ചശീലം ശീലിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മിതമായ ആഹാരം, മിതമായ പാനീയം, മിതമായ വ്യായാമം. മിതമായ ഭാഷണം, മിതമായ സൂര്യസ്‌നാനം ഇവയാണ് പഞ്ചശീലങ്ങള്‍.
4. ചുവനപ്രാശം വിധിപ്രകാരം തയ്യാറാക്കി പഥ്യാനുഷ്ഠാനങ്ങളോടെ കഴിച്ചാല്‍ വൃദ്ധനും യൗവ്വനും തിരിച്ചുകിട്ടും.
5. ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പ് സേവിച്ച് ശീലിച്ചാല്‍ വാര്‍ദ്ധ്യകത്തെ അകറ്റാം.

6. ഉഴുന്നുപരിപ്പ് നെയ്യില്‍ വറുത്തുപൊടിച്ച് പാലില്‍ കലക്കി പായസമാക്കി പഞ്ചസാര ചേര്‍ത്ത് പതിവായി കഴിച്ചാല്‍ വാതരോഗം മാറി യൗവ്വനം തിരിച്ചു വരും.
7. ഉണങ്ങാത്ത തഴുതാമവേര് 30 ഗ്രാം അരച്ച് പാലില്‍ കലക്കി ആറുമാസം തുടര്‍ച്ചയായി കുടിച്ചാല്‍ വ്യദ്ധനും യൗവ്വനം തിരിച്ചുകിട്ടും.
8.ഒരു പണമിട കന്മദം കാച്ചിയ നാഴി പശുവിന്‍പാലില്‍ കലക്കി എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുകയാണെങ്കില്‍ നിത്യയൗവ്വനമുണ്ടാകും.
9. തൈരിന്‍ വെള്ളത്തില്‍ ഞവരഅരി വേവിച്ച് ഉപയോഗിച്ചാല്‍ എത്ര പ്രായമായാലും യുവത്വം മാറാതെ നിലനില്‍ക്കും.


LATEST NEWS