പ്രതിരോധിക്കാന്‍ നിലവില്‍ വഴികളൊന്നുമില്ലാത്ത ഒരു രോഗം? നിങ്ങളെയും ട്രൈക്കിയാസിസ് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിരോധിക്കാന്‍ നിലവില്‍ വഴികളൊന്നുമില്ലാത്ത ഒരു രോഗം? നിങ്ങളെയും ട്രൈക്കിയാസിസ് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയൂ

കണ്‍പീലികളുടെ സ്ഥാനം ക്രമമല്ലാതെയും പല ദിശകളിലുമാവുന്ന അവസ്ഥയാണ് ട്രൈക്കിയാസിസ്. ഈ അവസ്ഥയില്‍, കണ്ണില്‍ നിന്ന് പുറത്തേക്കുള്ള കണ്‍പീലികള്‍ മാത്രമായിരിക്കില്ല, കണ്ണിനുള്ളിലേക്ക് വളഞ്ഞവയും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള അസ്വാഭാവിക പീലികള്‍ കോര്‍ണിയയിലും കണ്‍പോളകളുടെ ഉള്‍വശത്തും മറ്റും ഉരസുന്നതിലൂടെ കണ്ണിന് അസ്വസ്ഥതയുണ്ടാവും.

കാരണങ്ങള്‍ : അണുബാധ, കണ്‍പോളകളുടെ വീക്കം, ആഘാതം, ഓട്ടോഇമ്മ്യൂണ്‍ (പ്രതിരോധ ശേഷി ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) എന്നിവ മൂലം ഇത് സംഭവിക്കാം.

അപകടസാധ്യതാ ഘട‍കങ്ങള്‍ :

ചില അവസ്ഥകള്‍ ട്രൈക്കിയാസിസിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

എപ്പിബ്ളെഫരോണ്‍: കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം അയഞ്ഞു കിടക്കുന്നതു മൂലം കണ്‍പീലികള്‍ ലംബമായി നില്‍ക്കുന്ന ജന്മനായുള്ള അവസ്ഥ.

കണ്ണിന് ഏല്‍ക്കുന്ന ക്ഷതം

ദീര്‍ഘകാലംനിലനില്‍ക്കുന്ന ബ്ളെഫാറൈറ്റിസ്, കണ്‍പോളകള്‍ക്ക് വീക്കവും കണ്‍പോളകളുടെ അരികിലും കണ്‍പീലികളുടെ സമീപത്തുമായി സ്രവങ്ങളും ബാക്ടീരികളും അടിഞ്ഞുകൂടുന്ന അവസ്ഥ.

 

ഹെര്‍പ്സ് സോസ്റ്റര്‍ രോഗം

ട്രാക്കോമ: കണ്ണിനെ ബാധിക്കുന്ന കടുത്ത അണുബാധ

ശ്ളേഷ്മസ്തരങ്ങള്‍ക്കും ചര്‍മ്മത്തിനും അപൂര്‍വമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍

ലക്ഷണങ്ങള്‍

ട്രൈക്കിയാസിസ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം;

കണ്ണുകള്‍ക്ക് അസ്വസ്ഥത

കണ്ണില്‍ എന്തോ വീണതുപോലെയുള്ള തോന്നല്‍

കണ്ണിനു ചുവപ്പുനിറം

കണ്ണില്‍ നിന്ന് വെള്ളമെടുക്കുക

 

കണ്ണില്‍ നിന്നുള്ള സ്രവം

കണ്ണിനു വേദന

പ്രകാശത്തോടുള്ള അമിതപ്രതികരണം

കോര്‍ണിയയ്ക്ക് പോറല്‍

കോര്‍ണിയയില്‍ അള്‍സര്‍

പ്രതിരോധം

ഇതിനെ പ്രതിരോധിക്കാന്‍ നിലവില്‍ വഴികളൊന്നുമില്ല

സങ്കീര്‍ണതകള്‍

കോര്‍ണിയയ്ക്ക് പോറല്‍ ഉണ്ടാവുക

കോര്‍ണിയയില്‍ അള്‍സര്‍

കാഴ്ചനഷ്ടം

അപകട സൂചനകള്‍

കണ്ണില്‍ എന്തോ വീണതു പോലെയുള്ള തോന്നല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറിയില്ല എങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കുക.


LATEST NEWS