ടി വി മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന പുരുഷന്മാർ അറിയാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടി വി മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന പുരുഷന്മാർ അറിയാന്‍

ടി വി മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന പുരുഷന്മാർ അറിയാന്‍. ഇഷ്ട പരിപാടികൾ കാണാനോ അല്ലെങ്കില്‍ സ്പോർട്സ് ചാനലോ , മൂവി ചാനലോ ഏതുമാകട്ടെ അമിതമായ  ടി വി കാഴ്ച നിങ്ങളിൽ വന്ധ്യത ഉണ്ടാക്കും. അഞ്ച് മണിക്കൂറിലധികം ടി വി കാണുന്നത് സ്പേം കൗണ്ട് 35 ശതമാനം കുറയ്ക്കുമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.

ടി വിയ്ക്ക് മുന്നിൽ ചടഞ്ഞിരുന്നാല്‍ ഉയർന്ന കാലറിയുള്ളതും അനാരോഗ്യകരവുമായ ഭക്ഷണം കഴിക്കാനും മടിപിടിക്കാനും കാരണമാകും. ഇവര്‍ക്ക് ബീജത്തിന്റെ കൗണ്ട് 38 ശതമാനം കുറവായിരിക്കും.

18 മുതൽ 22 വയസുവരെ പ്രായമുള്ള 200 വിദ്യാർത്ഥികളുടെ സ്പേം ശേഖരിച്ചു. അവരുടെ ലാബ് പരിശോധനയിൽ കൂടുതൽ സമയം ടി വി കാണുന്നവരുടെ സ്പേം കൗണ്ട് 37 Mn per m1 ആണെന്നു കണ്ടു. ടി വി ക്കു മുന്നിൽ അധികസമയം ഇരിക്കാത്തവരുടേത് 52 Mn per M1 ആയിരുന്നു.

അമിതമായ വ്യായാമവും ടി വി കാഴ്ചയും ഫ്രീ റാഡിക്കൽ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ബീജത്തിന്റെ കൗണ്ട് ഒരു പരിധി വരെ പ്രത്യുൽപ്പാദനത്തെയും ബാധിക്കുന്നു.ചടഞ്ഞു കൂടിയുള്ള ഇരിപ്പിനോടൊപ്പം അമ്ല സ്വഭാവമുള്ള രാസപദാർത്ഥങ്ങൾ ബീജകോശങ്ങളുടെ ചലനത്തെയും ആകൃതിയെയും തടസ്സപ്പെടുത്തുന്നു. ഇത് കോശമരണത്തിനു കാരണമാകുന്നു.

ബിസ്ഫെനോൾ എ ശുക്ലത്തിന്റെ ഗുണമേൻമ കുറയ്ക്കുന്നു. കൂടാതെ ടി വി ക്കു മുന്നിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ബീജത്തിന്റെ കൗണ്ട് കുറയാനും ചലനവും ഗാഢതയും കുറയാനുമുള്ള സാധ്യത നാലിരട്ടിയാക്കുന്നു.ഡാർക്ക് ചോക്ലേറ്റ്, ഏത്തപ്പഴം, ശതാവരി, വെളുത്തുള്ളി, ബ്രൊക്കോളി, വാൾനട്ട് ഇവയെല്ലാം ബീജത്തിന്റെ കൗണ്ട് കൂട്ടുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്. അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


LATEST NEWS