തണ്ണിമത്തൻ  കഴിക്കുന്നത് കുറയ്ക്കണം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തണ്ണിമത്തൻ  കഴിക്കുന്നത് കുറയ്ക്കണം?

 ഇപ്പോള്‍ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതലായി കാണുന്ന ഫലങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തന്‍.തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും,അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളുംആന്റിഓക്സിഡന്റുകളുമുണ്ട്.

പ്രോട്ടീൻ കുറവെങ്കിൽ തന്നെയും സിട്രെലിന് എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്.ഇത് ശരീരത്തിൽ വച്ച് ആര്‍ജെനിന്‍ അമിനോ ആസിഡായി മാറുന്നു.  തണ്ണിമത്തൻ ഉത്തമം തന്നെ. എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും.

അത് ദഹനകുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.ഊർജത്തിന്റെ അളവ് കുറവാണെങ്കിലും  ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവർ മിതമായ അളവിൽ തണ്ണിമത്തൻ ഉപയോഗിക്കുന്നതാണ് ഉത്തമം. തണ്ണിമത്തൻ  കഴിക്കുന്നത് കുറയ്ക്കണം