പിസിഒഡിയുടെ പ്രധാന കാരണങ്ങളും അവയെകുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെന്ന് നോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിസിഒഡിയുടെ പ്രധാന കാരണങ്ങളും അവയെകുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെന്ന് നോക്കാം

സ്ത്രീകളില്‍ ഇന്ന് വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പലരും ഈ കാര്യങ്ങള്‍ അറിയുന്നില്ല. രോഗത്തെകുറിച്ച് പോലും ചിലര്‍ക്ക് അറിയില്ല. അതായത്, വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍. മാത്രമല്ല, ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്.

ഇത് സ്ത്രീകളുടെ ഇടയില്‍ പ്രധാന വെല്ലുവിളി നേരിടുന്ന ഒന്നാണ്. ഇതിനുപുറെമ, സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. കൂടാതെ, ഇതിന്റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാക്കുന്നു. ഇതിനെല്ലാം പുറെമ, മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. മാത്രമല്ല, 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്. ഇത് മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നുണ്ട്.

പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍

നമ്മളിലെ വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം എന്നിവ പ്രധാനമായും പിസിഒഡിക്ക് കാരണമാകുന്നു. കൂടാതെ, പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. അതിനുപുറമെ, ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാകാം.

ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

1. ഡയറ്റ് ചെയ്യുക. ഇതിനായി പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. പിന്നെ കൊഴുപ്പ് കുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ ഭക്ഷണം ഉള്‍പ്പെടുത്തുക. അതോടൊപ്പം, വിശപ്പ് കൂടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

2. ഇനി വ്യായാമം കൃത്യമായി ചെയ്യുക. ദിവസവും ഒരേ സമയത്ത് ചെയ്യുക. രാവിലെ ചെയ്യുന്നത് ഉത്തമം. മാത്രമല്ല, പിസിഒഡി ബാധിച്ചവര്‍ പ്രത്യേകിച്ച് വ്യായാമം മുടക്കരുത്.

3. ഉത്കണ്ഠ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത ഉത്കണ്ഠയാണ് പിസിഒഡിയുടെ പ്രധാന കാരണം. അതിനാല്‍ അമിതമായുളള ഉത്കണ്ഠ ഒഴിവാക്കുക. അതോടൊപ്പം, എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക.

4. കൂടാതെ യോഗ നിര്‍ബന്ധമാക്കുക. വ്യായാമം പോലെ തന്നെ പാലിക്കേണ്ട ഒന്നാണ് യോഗയും. യോഗ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ മാനസിക പിരിമുറുക്കത്തെ നിയന്ത്രിക്കാനും യോഗയിലൂടെ സാധിക്കും.

5 ചികിത്സ കൃത്യമായി നടത്തുക. പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ ആരംഭിക്കണം. മരുന്നുകൊണ്ട് പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്‌നങ്ങളും. സങ്കീര്‍ണ്ണമായവരില്‍ ശസ്ത്രക്രിയ വേണ്ടിവരും.
പിസിഒഡിയുള്ളവര്‍ ഇവ ഒഴിവാക്കുക. മാത്രമല്ല, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പൂര്‍ണമായി ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കുക. അതിനാല്‍ തന്നെ മദ്യപാനം, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഈ കാര്യങ്ങള്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കുകയും ചെയ്യുകയും ചെയ്താല്‍ പിസിഒഡി ഒഴിവാക്കാന്‍ സാധിക്കും.