എടാ തടിയാ !  ഇന്ന്  ലോക പൊണ്ണ തടി ദിനം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എടാ തടിയാ !  ഇന്ന്  ലോക പൊണ്ണ തടി ദിനം 

ഹോ എന്തൊരു വണ്ണമാ? ഇത്തരം  ചോദ്യങ്ങൾക്കും കേൾവികൾക്കും  മനസ്സ് മടുത്ത പലരുമുണ്ടാവാം.മനസ്സ് വെച്ചാൽ പൊണ്ണ തടിയെ തുരത്താം. ഇന്ന് ലോക പൊണ്ണ തടി ദിനം.വേൾഡ് ഒബീസിറ്റി ഫെഡറേഷനാണ്  ഈ ദിനം സംഘടിപ്പിക്കുന്നത്. കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം. 

അമിതവണ്ണം എങ്ങനെ ഉണ്ടാകുന്നു? 

നാം കഴിക്കുന്ന ആഹാരം ഓരോ പ്രവർത്തിയും ചെയ്യുന്നതിനുള്ള ഊർജം പ്രദാനം ചെയ്യുന്നു. 50 ശതമാനം കാർബോഹൈഡ്രേറ്റും 30 ശതമാനം മാംസ്യവും 20 ശതമാനം കൊഴുപ്പും എന്ന ക്രമത്തിലായിരിക്കണം നാം കഴിക്കേണ്ടത്. പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ധാരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്. ഏത് ആഹാരം അമിതമായി കഴിച്ചാലും അതിനനുസരിച്ച് നമ്മൾ ശരീരം ഉപയോഗപ്പെടുത്തണം. ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. അമിതവണ്ണക്കാരുടെ വയർ, ഹിപ്പ്, ‍നെഞ്ച് തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി തടിച്ചു തൂങ്ങി വരുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുകയും ബോഡി മാസ് ഇൻഡക്സ് കൂടുകയും ചെയ്യുന്നു. ഇത് 30–ൽ കൂടുമ്പോൾ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു. 

കാരണങ്ങൾ 

അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. ശാരീരികമായുള്ള കാര്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിറ്റ്യൂട്ടറി ഗ്രസന്ഥി, തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവർത്തന മാന്ദ്യത്താൽ ശരീരത്തിന്റെ ഭാരം കൂടുന്നുണ്ട്. വ്യായാമശീലം തീരെ ഇല്ലാത്തതും പാരമ്പര്യവും ഇതിലേക്ക് വഴിവയ്ക്കുന്നവയാണ്.

 

പാരമ്പര്യവും ഒബീസിറ്റിയും 

കുടുംബത്തിൽ എല്ലാവർക്കും വണ്ണമുണ്ട് എന്ന പേരിൽ അമിതവണ്ണം പിടിപെടാനുള്ള സാധ്യത വെറും അഞ്ച് ശതമാനം മാത്രമാണ്. മാതാപിതാക്കൾ അമിതവണ്ണമുള്ളവർ ആണെങ്കിൽ കുട്ടികളിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനിതകഘടകങ്ങളിൽ വരുന്ന വ്യത്യാസങ്ങളാണ് ഇതിനു കാരണം. അവരിൽ കൊഴുപ്പ് അടങ്ങിയ കോശങ്ങൾ കൂടുതലായി ഉണ്ടാകും. കൊഴുപ്പിനെ ആഗിരണം ചെയ്യാനും ശരീരത്തിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരികയും ചെയ്യുമ്പോൾ കൊഴുപ്പ് അടിഞ്ഞു കൂടി ഭാരം കൂടാനുള്ള സാധ്യതയുണ്ടാകുന്നു.


 
എങ്ങനെ കഴിക്കാം? 

ഭക്ഷണം ധൃതിയിൽ വാരിവലിച്ച് കഴിക്കാതെ സാവധാനം ചവച്ചരച്ച് വായിലെ സലൈവയുമായി വേണ്ട വിധത്തിൽ ചേർന്ന് വേണം കഴിക്കാൻ. ദഹനപ്രക്രിയയുടെ ആദ്യഘട്ടം തുടങ്ങുന്നത് വായിൽ നിന്നാണ്. ചവച്ചരച്ച് വേണ്ട സമയം എടുത്ത് കഴിക്കുമ്പോൾ വളരെ കുറച്ച് ആഹാരം കൊണ്ടു തന്നെ നമുക്ക് വയർ നിറയുന്നതായി തോന്നും. 15 മുതൽ 20 മിനിറ്റു വരെ സമയം മതിയായി എന്ന് ഓർമപ്പെടുത്തുന്ന സിഗ്നൽ നമ്മുടെ തലച്ചോറിൽ നിന്നു ലഭിക്കാൻ. ധൃതിയിൽ ചവച്ചരയ്ക്കാതെ കഴിക്കുമ്പോൾ ഭക്ഷണം മതിയായി എന്ന സന്ദേശം ലഭിക്കാത്ത അവസ്ഥ സംജാതമാകുന്നു. അങ്ങനെയുള്ള വ്യക്തികളിലും അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഒരു കുടുംബത്തിലെ എല്ലാവരും വണ്ണമുള്ളവരാണെങ്കിൽ അവരുടെ വണ്ണം കുറയ്ക്കാൻ എളുപ്പാണ്. ഒരേ ആഹാരരീതിയിലേക്ക് അവരെ കൊണ്ടു വരാനും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യമാണ്.

അമിതവണ്ണത്തിൽ ഏറ്റവും പ്രധാന വില്ലൻ ആഹാരം തന്നെയാണ്. എന്നാൽ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാനും സാധിക്കില്ല. അതു പോഷകാഹാരക്കുറവ് മൂലമുള്ള പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നതിനേ ഉപകരിക്കൂ. 

ജോലിയുമായി ബന്ധപ്പെട്ടുള്ള ഒബീസിറ്റി ഇന്ന് വളരെയധികം കാണപ്പെടുന്നുണ്ട്. ദിനചര്യയിൽ വരുന്ന വ്യത്യാസമാണ് ഇവിടെ വില്ലനാകുന്നത്. രാവിലെ എഴുന്നേറ്റ് പ്രാഥമിക കർമങ്ങൾ നിർവഹിച്ച ശേഷം വിശപ്പ് ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. നാം കഴിച്ച ആഹാരം വേണ്ട വിധത്തിൽ ദഹിച്ചെങ്കിൽ മാത്രമേ വിശപ്പ് ഉണ്ടാകൂ. പ്രധാനമായും മൂന്ന് ആഹാരകാലങ്ങളാണ് പറയുന്നത്. രാവിലെ കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രം ഉച്ചയ്ക്ക് ഭക്ഷിക്കുക. അതുപോലെ തന്നെ രാത്രിയിലെ ആഹാരവും. ഇവ കഴിക്കുന്ന രീതിക്കും പ്രത്യേകതകളുണ്ട്. 

ഇഷ്ടപ്പെട്ട ആഹാരം സമയനിഷ്ഠയില്ലാതെ കൂടെക്കൂടെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യസമയത്ത് ഉറങ്ങുകയും സമയത്ത് ഉണർന്ന് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുന്ന അവവസ്ഥയുമുണ്ട്. ഇപ്പോഴത്തെ കുട്ടികളിൽ പലരും വളരെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരുമാണ്. ഇതു പല   വ്യത്യാസങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നു. 

അമിതവണ്ണത്തിനു മരുന്നുണ്ടോ?


ആഹാരം നിയന്ത്രിക്കാനോ വ്യായാമം ചെയ്യാനോ ഒന്നും താൽപര്യവും സമയവുമില്ല. കഴിക്കാൻ ഏതെങ്കിലും മരുന്ന് കിട്ടിയെങ്കിൽ നന്നായിരുന്നു. ഈ ചിന്ത തന്നെയാണ് പലരിലെയും അമിതവണ്ണത്തിനും കാരണമാകുന്നത്. മരുന്ന് മാത്രമായി കഴിക്കുക എളുപ്പമുള്ള കാര്യമല്ല. ഔഷധവും ആഹാരവും വ്യായാമവും യോജിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതിയേ ഫലപ്രദമാകൂ.


 കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ ഗ്ലൂക്കോസ് കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ഒഴിവാക്കാം. നമ്മുടെ അരിയാഹാരം ഇത്തരത്തിലുള്ള ഒന്നാണ്. ഇതു മാറ്റി ഊർജം കിട്ടത്തക്ക രീതിയിലുള്ള മറ്റ് ധാന്യങ്ങളെ ആശ്രയിക്കാം. തവിടു തെള്ളിയെടുത്തത്, കൂവരക്, തിന, ചാമയരി ഇവ കഞ്ഞിയായി ഉപയോഗിക്കാം. അതല്ലെങ്കിൽ ഇവ പൊടിച്ചെടുത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കഴിക്കാം. ഗോതമ്പും ഉപയോഗിക്കാവുന്നതാണ്. 

കൊഴുപ്പിന്റെ വിഘടനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് അയൺ. അയൺ അടങ്ങിയിട്ടുള്ള ഇലക്കറികളും ആഹാരങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് പ്രകൃതിദത്തമായി തന്നെ കൊഴുപ്പ് കുറയ്ക്കാനും ബോഡി മാസ് കുറയ്ക്കാനും സഹായിക്കും. 

ഓരോ കാലഘട്ടത്തിലേക്കു മാറുമ്പോഴാണ് പലപ്പോഴും നമ്മൾ മനസിലാക്കുന്നത് വെയ്റ്റ് കൂടിവരികയാണെന്ന്. ജനിച്ചപ്പോൾ വളരെ മെലിഞ്ഞ് ഇരുന്ന കുട്ടി ഒരു സ്റ്റേജ് കഴിയുമ്പോൾ വണ്ണംവച്ച് വരുന്നതു കാണാം. ഇത്തരക്കാർക്ക് ആഹാരവും വ്യായാവും ഔഷധങ്ങളും ഉപയോഗിച്ച് ശരീരഭാരം നിയന്ത്രിക്കേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ വ്യായായമം എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്.

ഒബീസിറ്റിയും അനുബന്ധ രോഗങ്ങളും

ശരീരഭാരം കൂടുന്നത് വകവയ്ക്കാതെ ആഹാരനിയന്ത്രണം നടത്താതെ വാരിവലിച്ചു കഴിക്കുന്നവർ ചെന്നെത്തുന്നത് പല മാരകരോഗങ്ങളിലേക്കുമാണ്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടു വരുന്ന ഒരു കൂട്ടം രോഗങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ തന്നെ വയർ, ചെസ്റ്റ്, ഹിപ്പ് ഭാഗങ്ങൾ വണ്ണംവച്ച് തൂങ്ങി വരുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ടത് ഇവർക്ക് ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യതയാണ്. 

ഒരു പ്രമേഹരോഗി അമിതവണ്ണം ഉള്ള അൾ ആകണമെന്നില്ല. ടൈപ്പ് 2 ഡയബറ്റിസ് വരുന്നവരിൽ വണ്ണം കൂടിയവരും കുറഞ്ഞവരുമെന്നുണ്ട്. അമിതവണ്ണമുള്ളവരിൽ 85 ശതമാനം പേർക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. 

കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞുകൂടി കൊറോണറി ഹാർട്ട് ഡിസീസ് വരാനുള്ള സാധ്യതയുമുണ്ട്. വ്യായാമക്കുറവും കൊഴുപ്പിന്റെ അംശം കൂടിയിരിക്കുന്നതു കൊണ്ടും ബി പി കൂടി എപ്പോഴും ഹൈപ്പർ ടെൻസീവായി കാണപ്പെടറുണ്ട്. ചിലരിൽ ഹൃദയത്തിന്റെ മസിലുകൾ അയഞ്ഞ് അതിന്റെ പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ചെറുപ്പത്തിലെ അമിതവണ്ണമുള്ളവരെ പ്രായമായി വരുന്തോറും ഇത്തരം രോഗങ്ങളിലേക്കു തള്ളിവിടാതെ ആഹാരത്തിൽ വളരെയധികം ചിട്ട കൊണ്ടുവരണം. 

പിത്താശയത്തിന്റെ ഗോൾ ബ്ലാഡറിൽ കൊഴുപ്പ് അടിഞ്ഞ് അത് അടഞ്ഞു പോകുന്ന അവസ്ഥ അമിതവണ്ണക്കാരിൽ കണ്ടുവരുന്നുണ്ട്. ഗോൾബ്ലാഡറിൽ നിന്നു വരുന്ന ബൈജ്യൂസാണ് ദഹനത്തിനു സഹായിക്കുന്നത്. കൊഴുപ്പ് ആഹാരങ്ങൾ അമിതമായി കഴിക്കുമ്പോൾ അകത്തു ചെല്ലുന്നതിനു മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരിൽ കൂടുതലായിട്ട് കാണാം. 

ഗ്യാസ് കെട്ടുക, ശ്വാസനാളം അടയുന്നതു പോലെ തോന്നുക തുടങ്ങിയവ കൊഴുപ്പ് അടിയുന്നതുകൊണ്ട് ഉണ്ടാകുന്നവയാണ്. വളരെ ചെറുപ്രായത്തിൽ തന്നെ പലർക്കും ഗോൾബ്ലാഡർ നീക്കം ചെയ്യേണ്ട അവസ്ഥയുമുണ്ടാകുന്നു. 

ശരീരം ശുദ്ധീകരിക്കുന്ന ഒരു പ്രധാന അവയവമാണ് ലിവർ. അമിതവണ്ണക്കാരിൽ പലരിലും കണ്ടു വരാറുള്ള ഒരു പ്രധാന രോഗമാണ് കൊഴുപ്പ് അടിഞ്ഞിട്ട് ഉണ്ടാകുന്ന ഫാറ്റി ലിവർ. ഓരോ സ്റ്റേജ് കഴിയുന്തോറും ഇത് ലിവർ സിറോസിസിലേക്ക് വഴിമാറും. ഇതാകട്ടെ, മാരകമായിട്ടുള്ള ഒരു കാൻസർ സ്റ്റേജാണ്.

 

അമിതവണ്ണമുള്ള പുരുഷൻമാരിൽ കാണുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്റ്ററുമായി ബന്ധപ്പെട്ടു വരുന്ന പ്രോസ്റ്റേറ്റ് കാൻസർ പോലുള്ളവ. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം വരുക, മൂത്രതടസം അനുഭവപ്പെടുക, വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കുക തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടു വരുന്നു. 

പഞ്ചകർമചികിത്സ ഫലപ്രദം 

ശരീരത്തെ പഞ്ചകർമങ്ങൾ കൊണ്ട് ശുദ്ധിയാക്കുന്നത് അവരുട എൻഡോക്രെയ്ൻ ഗ്രന്ഥികൾ വേണ്ട വിധത്തിൽ പ്രവർത്തിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുകയും ചെയ്യും. ഇതുവഴി അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളെയും മാറ്റാൻ സാധിക്കും.

സ്ത്രീകളിലെ അമിതവണ്ണം അപകടത്തിലേക്ക്

പെൺകുട്ടികളിൽ അമിതവണ്ണം നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗർഭാശയവും അതിനോട് അനുബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ വളരെ കൂടുതലാണ്. ഗർഭാശയ മുഴ, ഗർഭാശയ കാൻസർ വരെ ഉണ്ടാകുന്നുണ്ട്. അമിതമായ കൊഴുപ്പ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിലെ കോശങ്ങളുടെ വളർച്ച പോലെതന്നെ അണ്ഡാശയത്തിൽ ഓവം രൂപപ്പെടാതെ സിസ്റ്റിക് ചെയ്ഞ്ചായി അതു പൊട്ടുകയും കാൻസറായി മാറുകയും ചെയ്യും. 

ക്രമം തെറ്റിയുള്ള ആർത്തവം ഇന്ന് പല പെൺകുട്ടികളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളും സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ പ്രോജസ്ടറോൺ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇങ്ങനെ വരുന്നവരിൽ ആദ്യമേ തന്നെ നിർദേശിക്കുന്നത് ഭാരം കുറയ്ക്കാനാണ്. ഇത് എൻഡോക്രെയ്ൻ ഗ്രന്ഥിയെ ശരിയായി പ്രവർത്തിപ്പിക്കാൻ സഹായിക്കുകയും അതുവഴി ഈ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്നു. 

വന്ധ്യതാപ്രശ്നവുമായി വരുന്നവരും നിരവധിയാണ്. ജോലിത്തിരക്കും കൃത്യനിഷ്ഠയില്ലാതെയുള്ള ആഹാരരീതിയും വ്യായാമക്കുറവും ഇന്നു പല പെൺകുട്ടികളേയും വന്ധ്യതയിലേക്ക് കൊണ്ടെത്തിക്കുന്നു. ഉദ്വർത്തനം പോലുള്ള ആയുർവേദ ചികിത്സകൾ വഴി ശരീരഭാരം കുറയ്ക്കുകയും മൃദു വിരേചനങ്ങളും ഡയറ്റ് ക്രമീകരണവും വഴി അണ്ഡവിസർജനം നടത്തി അണ്ഡോത്പാദനത്തെ സഹായിക്കുകയും ചെയ്യുന്ന ധാരകളും വസ്തി പ്രയോഗങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്.

അമിതവണ്ണക്കാരുടെ ആയുർവേദ ചികിത്സ

വളരെ കഷ്ടപ്പെട്ട് പഥ്യനിഷ്ഠയോടു കൂടിയുള്ള ചികിത്സയാണ് ആയുർവേദം അനുശാസിക്കുന്നത്. കഫമേദസുകളെ ഘനിക്കുന്ന രീതിയിൽ അല്ലെങ്കിൽ ചേതനീയമായിട്ടുള്ളരും രൂക്ഷമായിട്ടുള്ള ആഹാരങ്ങളും സ്വേദപ്രയോഗങ്ങളുമൊക്കെയാണ് ചെയ്യുക. ഉദ്വർത്തനം പോലുള്ള ചികിത്സകൾ രൂക്ഷസ്വേദമാണ്. സൂക്ഷ്മചൂർണങ്ങൾ, ധാന്യചൂർണങ്ങൾ എന്നിവ പൊടിച്ചത് മുകളിലേക്ക് ശ്കതമായി പൊഡർ മസാജ് ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അഡിപ്പോസ് ഫാറ്റിനെ അത് വിലയിപ്പിച്ചു കളയും. ഇത് ട്രീറ്റ്മെന്റ് ചെയ്തുകൊടുക്കുന്ന വ്യക്തികൾക്കും ക്ലേശകരമായിട്ടുള്ള ഒന്നാണ്. 

മധുര പലഹാരങ്ങൾ കലോറിയുടെ കലവറയാണ്. സസ്യഭുക്കുകളായവരിൽ മധുരം അധികം കഴിക്കുന്നവരിലാണ് കൂടുതലായും അമിതവണ്ണം പ്രതൃക്ഷപ്പെടുന്നത്. നമ്മൾ അധികമായി കഴിക്കുന്ന ആഹാരം കൊഴുപ്പായി നിക്ഷേപിക്കുന്നത് ഒന്നോ രണ്ടോ ദിവസം ഭക്ഷണം കിട്ടാത്ത അവസരത്തിൽ ഉപയോഗിക്കാനായാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊഴുപ്പ് സ്വതസിദ്ധമായിത്തന്നെ ഉണ്ടാകുന്നുണ്ട്. അതിനെ മറികടന്നാണ് ഇത്രയും കൊഴുപ്പ് നമ്മൾ ഉള്ളിലേക്ക് എടുക്കുന്നത്. അധികം മധുരമള്ളത്, മാസം, എണ്ണയിൽ പൊരിച്ചത് എന്നിവ കലോറി മൂല്യം കൂട്ടുന്ന ആഹാരങ്ങളാണ്,. ഇവ കുറച്ചാൽത്തന്നെ അമിതവണ്ണക്കാരിൽ വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി.

വണ്ണം കുറയ്ക്കാൻ പത്തു മാർഗങ്ങൾ 

1. വ്യായാമം ഒഴിവാക്കേണ്ട


വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാകില്ല.  ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊര്‍ജ്ജമാക്കു.  അനെയ്‌റോബിക്, എയ്‌റോബിക് എന്നിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങള്‍.  ഉദാ. ഭാരോവഹനം.  ഇവ വണ്ണം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്.  എയ്‌റോബിക് വ്യായാമങ്ങള്‍ ഓക്‌സിന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്.  ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തല്‍, ഇവ കഠിനമല്ല.  സൗഹൃദപരങ്ങളാണ്.  അനെയ്‌റോബിക് വ്യായാമങ്ങള്‍  കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്.  എന്നാല്‍ അവ തീവ്രതയേറിയവയായതിനാല്‍ ഒരിടവിട്ട ദിവസങ്ങളില്‍ പരിശീലിച്ചാല്‍ മതി.  ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കും എന്നും തീരുമാനമെടുക്കണം.

2. ഉറങ്ങിക്കോളൂ


ഉറക്കം അതു നമ്മുടെ വിശപ്പിനെ  നിയന്ത്രിക്കു ഹോര്‍മോണുകളെ താറുമാറാക്കും.  അതിന്റെ ഫലമായി ഭക്ഷണം കൂടുതല്‍ കഴിക്കും.  ആവശ്യത്തിന് ഉറക്കം കി'ട്ടാത്ത ദിവസം ഒരാള്‍ 500 അധികകാലറി കഴിക്കുമെ് പഠനങ്ങള്‍ പറയുന്നു.  അധിക കാലറിയെ ദഹിപ്പിച്ചുകളയാനുമാകില്ല.  ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുതിന് ഉറക്കം അത്യാന്താപേക്ഷിതമാണ്.

3. നന്നായി വെള്ളം കുടിക്കണേ

വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയില്‍ ശരീരഭാരം കുറയുതു പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്.  അതുകൊണ്ടു നിര്‍ജലികരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം.  കാലറി ദഹിപ്പിക്കുന്ന  പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുതിനു വെള്ളം അനിവാര്യമാണ്.  കൊഴുപ്പ് ദഹിച്ചുപോകുന്ന  പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കും.

4. ഉപ്പ് ആവശ്യത്തിനു മതി


ഉപ്പ് നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കുതിനായി കാലറി ഒും പ്രദാനം ചെയ്യുന്നില്ല.  നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തപ്പെട്ട  ജലാംശത്തെയാണ് ഉപ്പു ബാധിക്കുന്നത്.  കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുന്നതിനു കാരണമാകുന്നു.  അതുകൊണ്ടുതന്നെ  ശരീരത്തിനു വീര്‍ക്കല്‍ തോന്നുകയും ശരീരഭാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം നിര്‍ദ്ദേശിക്കപ്പട്ടിട്ടുള്ള സോഡിയത്തിന്റെ അളവ്  2.300 മി.ഗ്രാം ആണ്.

5. പ്രകൃതിക്കനുരൂപമായി ജീവിക്കുക

പ്രകൃതിക്കിണങ്ങിയ ജീവിതശൈലി തിരഞ്ഞെടുത്താല്‍ ഭാരം കുറയും.  പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കണം.  വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഇവ മതിയായ അളവില്‍ ശീലിക്കാം.  സോഫ്ട്ഡ്രിങ്കുകള്‍ വേണ്ട.  ആവശ്യത്തിനു വെള്ളം കുടിക്കാം.  അനാവശ്യമായി മരുന്നുകളും കഴിക്കരുത്.  ദിവസേന വ്യായാമത്തിനായി അല്‍പസമയം മാറ്റിവയ്ക്കാം.  നടക്കാം, സൈക്കിള്‍ ചവിട്ടം, വൈകാരിക പ്രകോപനാവസ്ഥയിലും പിരിമുറുക്കത്തിലും അമിതമായി ആഹാരം കഴിക്കരുത്.

6. ലക്ഷ്യവും ഉറച്ച തീരുമാനവും


മനശ്ശക്തിയാണ് എല്ലാ ആഗ്രഹങ്ങള്‍ക്കും പ്രചോദനമാകുന്നത്.  വണ്ണം കുറയ്ക്കണമെന്ന് ആദ്യം മനസ്സില്‍ തീരുമാനമെടുക്കണം.  'ഞാന്‍  മെലിയും, പഴയതുപോലെ സുന്ദരമായ ശരീരം സ്വന്തമാക്കും' എന്ന്  നമ്മോടു തന്നെ പറയണം. ഇതോടൊപ്പം വ്യായാമവും ആഹാരനിയന്ത്രണവും മറ്റു കാര്യങ്ങളുമെല്ലാം ശ്രദ്ധിക്കണം.  ഒടുവില്‍ നമ്മുടെ ആഗ്രഹം പോലെ നമ്മുടെ ശരീരവും ആയിത്തീരും.  മനസ്സിന്റെ ആഗ്രഹത്തോടൊപ്പം ശരീരവും ഇണങ്ങിവരുമെന്നര്‍ത്ഥം.

7. വാരിവലിച്ചു കഴിക്കല്ലേ


നാം ആഹാരം കഴിക്കുമ്പോള്‍ ആമാശയത്തില്‍ നിന്നും  കുടലുകളില്‍ നിന്നുള്ള സിഗ്നലുകളെ തലച്ചോറ് സ്വീകരിക്കുകയും നമുക്ക് എപ്പോള്‍ 'നിറഞ്ഞു' എന്ന  കാര്യം അവ തലച്ചോറിനെ അറിയിക്കുകയും ചെയ്യും.  എന്നാല്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന  ഒരാളുടെ കാര്യത്തില്‍ ഈ സ്വാഭാവിക സിഗ്നലുകളുടെ പ്രവര്‍ത്തനവും സുഗമമാകില്ല.  ഭക്ഷണം സാവധാനം ചവയ്ക്കുക, വിഴുങ്ങുക.  പതിയെ പതിയെ അതൊരു ശീലമാക്കുക.
 
8. മണക്കുക, തൃപ്തിയടയുക

ആഹാരത്തിന്റെ ഗന്ധത്തിനു വിശപ്പിനു തുടക്കമിടാനാകും.  ആഹാരം മതിയായി അഥവാ നിറഞ്ഞു എന്ന തോലുണ്ടാക്കാൻ  തലച്ചോറിന്റെ ഭാഗങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും ഗന്ധത്തിനു കഴിയും. അതുകൊണ്ടു വിശപ്പിനെ താല്‍ക്കാലികമായി അടക്കി നിര്‍ത്താനാകും.  ഇഷ്ടപ്പെട്ട  ആഹാരത്തിന്റെ ഗന്ധം കൊണ്ടു താല്‍ക്കാലികമായി വിശപ്പിനെ നിയന്ത്രിക്കുന്ന  രീതി പരിശീലക്കാവുതാണ്.

9. ചെറിയ പാത്രത്തില്‍ കഴിക്കാം


വലിയൊരു പാത്രത്തില്‍ നിറയെ ആഹാരം വിളമ്പി കഴിക്കുതാണു പൊതുവെയുള്ള രീതി.  ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക.  ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എന്ന്  മനസ്സിനെ ബോധ്യപ്പെടുത്തുക. അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.

10. കഴിക്കുമ്പോള്‍ ടിവി കാണേണ്ട

പലരും ടിവിക്കു മുമ്പിലിരുന്നാണ് ആഹാരം കഴിക്കുക  പ്രത്യേകിച്ചു കുട്ടികള്‍. ടിവിക്കു മുമ്പിലിരുന്നു കഴിക്കുമ്പോള്‍ നാം കഴിക്കുന്ന  ആഹാരത്തില്‍ ശ്രദ്ധിക്കുകയില്ല. എത്ര അളവ് ഉള്ളില്‍ ചെല്ലുന്നു എന്നും അറിയുന്നല്ല.  ഡൈനിങ് റൂമിലിരുന്ന് ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കാം.  കൂടുംബാംഗങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ഒരവസരം കൂടിയാകട്ടെ ഒരുമിച്ചുള്ള ഭക്ഷണവേളകള്‍.