സ്ട്രെസ് കുറയ്ക്കാന്‍ യോഗയ്ക്ക് ആകുമോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ട്രെസ് കുറയ്ക്കാന്‍ യോഗയ്ക്ക് ആകുമോ

വിഷാദം നിങ്ങളെ അലട്ടുന്നുണ്ടോ?  വിഷാദം പോലുള്ള മാനസിക രോഗങ്ങളെ കുറയ്ക്കുമെന്നു പഠനം.സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും യോഗ ഉത്തമം.

ഹംയോഗ, ബിക്രം യോഗ ഇവയുടെ സ്വീകാര്യതയും  വിഷാദരോഗത്തെ തടയാനുള്ള കഴിവുകളും നിരവധി പരീക്ഷണങ്ങളിലൂടെ പഠനസംഘം കണ്ടെത്തി. 23 പുരുഷന്മാർ ആഴ്ചയിൽ രണ്ടു തവണ വീതം എട്ടാഴ്ച ഹംയോഗ ക്ലാസുകളിൽ പങ്കെടുത്തു. 52 സ്ത്രീകൾ ബിക്രം യോഗ ക്ലാസിനും.

രണ്ടു യോഗാ രീതികളും വിഷാദ ലക്ഷണങ്ങളെ കുറച്ചതായും ശുഭാപ്തി വിശ്വാസം, ജീവിത ഗുണനിലവാരം, ശാരീരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതായും കണ്ടു. എത്ര കൂടുതൽ യോഗാപരിശീലനത്തിൽ പങ്കെടുത്തോ വിഷാദ ലക്ഷണങ്ങൾ അത്രയും കുറഞ്ഞതായി ഗവേഷകർ പറയുന്നു.

ആദ്യ പഠനത്തിൽ 11 വർഷമായി വിഷാദം ബാധിച്ച 12 രോഗികൾ പങ്കെടുത്തു. ദിവസം രണ്ടരമണിക്കൂർ നീളമുള്ള ഒൻപതു യോഗാ ക്ലാസുകളിൽ ഇവർ പങ്കെടുത്തു. വിഷാദം ചെറുതായി ബാധിച്ച 75 കോളജ് വിദ്യാർത്ഥികളിലാണ് രണ്ടാമത്തെ പഠനം നടത്തിയത്. ഇവരിൽ യോഗയും റിലാക്സേഷൻ ടെക്നിക്കുകളും താരതമ്യം ചെയ്തു. വിഷാദം, ഉത്കണ്ഠ, സമ്മർദം ഇവയെ എല്ലാം യോഗ കുറയ്ക്കുന്നതായി കണ്ടു.

യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന ഈ പഠനം, വാഷിങ് ടണ്‍ ഡി സിയിൽ വച്ചു നടന്ന അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 125–ാമത് വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു.