ക്രോപ്പ് ടോപ്പ് ഷാഷന്‍ പെണ്‍കൊടികളുടെ ഹരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രോപ്പ് ടോപ്പ് ഷാഷന്‍ പെണ്‍കൊടികളുടെ ഹരം

ഫാഷന്‍ ലോകത്ത് ഏറ്റവും പുതിയ ട്രെന്‍ഡ് ക്രോപ്പ് ടോപ്പുകളാണ്. പാര്‍ട്ടിവെയറായും കാഷ്വല്‍ വെയറായും എന്തിന് ഫോര്‍മല്‍ വെയറായും ക്രോപ്പ് ്പ്പ് ഉപയോഗിക്കാം.

സ്ലീവ് ലെംഗ്തിലും കോളറിലും ഷോള്‍ഡര്‍ ടൈപ്പിലും വരെ ക്രോപ്പ് ടോപ്പുകള്‍ ലഭ്യമാണ്. കൂടെ പലാസോ,പാന്റ്,ഹൈ വെയ്സ്റ്റ് സ്‌കര്‍ട്ട് ജീന്‍സ്,ടു ടു സ്‌കര്‍ട്ട് എന്നിവ ധരിക്കാവുന്നതാണ്. പെണ്‍കുട്ടികള്‍ ഇതോടൊപ്പം സ്‌കേയിറ്റര്‍ സ്‌കര്‍ട്ട്,മാക്‌സി സ്‌കര്‍ട്ട്,ക്യൂലറ്റ് എന്നീ വെറൈറ്റികളും യോജിപ്പിക്കുന്നു.

ക്രോപ്പ് കൂടുതലായും പാര്‍ട്ടിവെയറായിട്ടാണ് ഉപയോഗിക്കുന്നത്. ഇതില്‍ സര്‍ദോസിയും മിറര്‍ വര്‍ക്കും ത്രെഡ് എംബ്രോയിഡറിയും ഒക്കെ മോടിപിടിപ്പിക്കാനായി എത്തുന്നത്. ഫഌയേഡ് സ്‌കര്‍ട്ട്,പലാസോ പാന്റ്‌സ് എന്നിവയാണ് ക്രോപ്പ് ടോപ്പിനൊപ്പം ഫാഷന്‍ കീഴടക്കുന്നത്.