ആപ്പിളിന്റെ പുതിയ ഉത്പന്നം കടലാസ് ബാഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിളിന്റെ പുതിയ ഉത്പന്നം കടലാസ് ബാഗ്

കാലിഫോര്‍ണിയ: വ്യത്യസ്തമായ ഉത്പ്പന്നവുമായി ആപ്പിള്‍ വരുന്നു.ഫോണും വാച്ചുമല്ല സാധനം വാങ്ങാനുള്ള സഞ്ചിയാണ് ആപ്പിള്‍ രംഗത്തിറക്കാന്‍ പോകുന്നത്. വെളുത്ത ചതുരാകൃതിയുള്ള ഷോപ്പിംഗ് ബാഗിന്റെ പേറ്റന്റിനായുള്ള അപേക്ഷ ആപ്പിള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. പുനരുപയോഗത്തിന് വിധേയമാകുന്ന വസ്തുക്കളില്‍ നിന്നാണ് ബാഗുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്.60 ശതമാനം ബ്ലിച്ച്ഡ് സള്‍ഫേറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിക്കുന്നത്.

പുനരുപയോഗത്തിലൂടെ നിര്‍മ്മിക്കുന്ന ബാഗുകള്‍ പെട്ടന്ന് കീറിപ്പോകുന്നതിനാല്‍ അത്തരം ബാഗുകളുടെ ദുര്‍ബലഭാഗങ്ങളെ ദൃഢമാക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. എന്നാല്‍ പേപ്പര്‍ ബാഗിന്  ആപ്പിള്‍ പകര്‍പ്പവകാശ സംരക്ഷണം നല്‍കുന്നതെന്നുള്ള കാര്യം അജ്ഞാതമായി തുടരുന്നു.
 


LATEST NEWS