ഇടുക്കി സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കി സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കിയിലെ സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. അടിമാലി പഞ്ചായത്തിലെ പെട്ടിമുടി ഞാവല്‍മറ്റം സ്വദേശി തങ്കച്ചനാണ് മരിച്ചത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഇയാൾ മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ബന്ധുവായ ഗോപിയുടെ വീട്ടിലെത്തിയതായിരുന്നു തങ്കച്ചന്‍. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം മറ്റൊരു ബന്ധുവിന്റെ കൂടെ സമീപത്തെ ഷെഡില്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഒരു മാസത്തിനിടെ ഈ പ്രദേശത്ത് രണ്ടാമത്തെ ആളാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജനവാസ മേഖലയിലെത്തുന്ന ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


LATEST NEWS