കാഞ്ചീപുരം സില്‍ക്‌സിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാഞ്ചീപുരം സില്‍ക്‌സിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം

കട്ടപ്പന: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ചീപുരം സില്‍ക്‌സിലുണ്ടായ തീപിടുത്തത്തി ല്‍ കോടികളുടെ നഷ്ടം രേഖപ്പെടുത്തി. എല്‍ഐസി ജങ്ഷന്‍-ബൈപാസ് റോഡില്‍ പ്രവര്‍ ത്തിക്കുന്ന കാഞ്ചീപുരം സില്‍ക്‌സില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതോടെ തീപിടുത്തമുണ്ടായത്. ഏകദേശം മൂന്ന് കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. 

തീപിടുത്തത്തിൽ കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍പോഴ്‌സ് ഏറെ സമയം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ല. 


LATEST NEWS