മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി

മൂവാറ്റുപുഴ:  മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴമാറി മാനം തെളിഞ്ഞു . വ്യാഴാഴ്ച മൂവാറ്റുപുഴ നഗരത്തിന്‍റെ പല പ്രദേശങ്ങളിലും ഒരാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.
വെള്ളം ഉയര്‍ന്നതോടെ നിരവധി വാഹനങ്ങള്‍ നഗരത്തില്‍ കുടുങ്ങിയിരുന്നു. ഇതെല്ലാം തള്ളി മാറ്റേണ്ട സ്ഥിതിയാണ്. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് പകല്‍ കൂടി മഴ മാറി നിന്നാല്‍ നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണമായും നീങ്ങുമെന്നാണ് പ്രതീക്ഷ.


LATEST NEWS