നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

ഇടുക്കി: നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് പൊതുജനം വലഞ്ഞു.

ഇതോടെ കട്ടപ്പന, രാജാക്കാട്, മൂന്നാര്‍ മേഖലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചു. സമാന്തര സര്‍വീസുകളെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ ദിവസമാണ് പണിമുടക്കിന് കാരണമായ സംഭവം നടന്നത്. ബസ് ജീവനക്കാരെ 25 ഓളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.