ആലപ്പുയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു

ആലപ്പുഴ: ചമ്ബക്കുളം ഗവ. ആശുപത്രിക്കു മുമ്ബില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. 108 ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ശ്വാസംമുട്ടലിനു ചികില്‍സതേടിയെത്തിയ മോഹനന്‍ നായരെ ചമ്ബക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടു പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

വണ്ടിയിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.