ചേർത്തല ബിന്ദു തിരോധാനം: പ്രധാന പ്രതി അറസ്റ്റിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചേർത്തല ബിന്ദു തിരോധാനം: പ്രധാന പ്രതി അറസ്റ്റിൽ 

ആലപ്പുഴ: ചേര്‍ത്തല സ്വദേശി ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ  പ്രധാന പ്രതി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഷാഡോ സംഘം സെബാസ്റ്റിയനെ പിടികൂടുകയായിരുന്നു. 

അന്വേഷണ സംഘം സെബാസ്റ്റ്യനെ ചേര്‍ത്തലയിലേയ്ക്ക് കൊണ്ടുപോകും. കാണാതായ ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി സെബാസ്റ്റിയന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി മറിച്ചു വിറ്റിരുന്നു. കേസിലെ മറ്റൊരു പ്രതി മിനി പൊലീസ് കസ്റ്റഡിയിലാണ്.


LATEST NEWS