മാ​വേ​ലി​ക്ക​രയില്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു ര​ണ്ട് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ര്‍​ക്ക് പ​രു​ക്കേ​റ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാ​വേ​ലി​ക്ക​രയില്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു ര​ണ്ട് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ര്‍​ക്ക് പ​രു​ക്കേ​റ്റു

മാ​വേ​ലി​ക്ക​ര: മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​നു മു​മ്ബി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ല്‍ നി​ന്ന മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു ര​ണ്ട് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ര്‍​ക്ക് പ​രു​ക്കേ​റ്റു. ചെ​ട്ടി​കു​ള​ങ്ങ​ര 68 -ാം ന​ന്പ​ര്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ചെ​ട്ടി​കു​ള​ങ്ങ​ര മേ​നാ​മ്ബ​ള്ളി ക​വ​റാ​ട്ടു​കി​ഴ​ക്ക​തി​ല്‍ ഇ​ന്ദു​ലേ​ഖ (48), മാ​ന്നാ​ര്‍ 170ാം ന​ന്പ​ര്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക വി​മ​ല​കു​മാ​രി (52) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ ​റ്റ​ത്. 

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ഇ​രു​വ​രു​ടേ​യും കാ​ലു​ക​ള്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ബ്ലോ​ക്കു​ത​ല ഐ​സി​ഡി​എ​സ്ക്ലാ​സി​നെ​ത്തി​യ ഇ​വ​ര്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ​ത്. ഗു​രു​ത​ര പ​രു​ക്കേ​റ്റ ഇ​ന്ദു​ലേ​ഖ​യെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പ​ഴ്സ​ണ്‍ ലീ​ല അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടാ​ര​മ്ബ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വി​മ​ലാ​കു​മാ​രി​യെി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വം ന​ട​ക്കു​ന്പോ​ള്‍ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ വാ​ഹ​നം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഡ്രൈ​വ​ര്‍ സ്ഥ​ല​ത്തു ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. 


LATEST NEWS