കുട്ടനാട് എംപ്ലോയബിലിറ്റി സെന്റർ  രജിസ്‌ട്രേഷൻ ക്യാമ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുട്ടനാട് എംപ്ലോയബിലിറ്റി സെന്റർ  രജിസ്‌ട്രേഷൻ ക്യാമ്പ്

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30ന്  രാവിലെ 10മുതൽ  കുട്ടനാട്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  രജിസ്‌ട്രേഷൻ  ക്യാമ്പ്  നടത്തും. കുറഞ്ഞത്  പ്ലസ് ടു പാസ്സായ  18നും 35നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ  നിർബന്ധമായി  സാധുവായ  ഒരു ഇ-മെയിൽ ഐ ഡി യും ആധാർ കാർഡിന്റെ പകർപ്പും, 250 രൂപയും കൊണ്ടുവരണം. 

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ജില്ല  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ  വഴി  ആഴ്ചതോറും നടക്കുന്ന സ്വകാര്യ മേഖലയിലേക്കുള്ള എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം.  അവസരങ്ങളെകുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ് മുഖേന ലഭിക്കുന്നതാണ്.  രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30ന് 10 മണിക്ക് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനലിലെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  എത്തണം. ഫോൺ:0477 -2230624, 8078828780, 7736147338