പൊതുവേദിയില്‍ വിതുമ്പികരഞ്ഞ് കായംകുളം എംഎല്‍എ യു.പ്രതിഭ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പൊതുവേദിയില്‍ വിതുമ്പികരഞ്ഞ് കായംകുളം എംഎല്‍എ യു.പ്രതിഭ

കായംകുളം: പൊതുവേദിയില്‍  കരഞ്ഞു കായംകുളം എംഎല്‍എ യു.പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎല്‍എ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം.

ഭരണപക്ഷ എംഎല്‍എയായ തനിക്ക് പോലും റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയാറായില്ല. ഇക്കാര്യം പറഞ്ഞപ്പോഴാണ് എംഎല്‍എ പൊതുവേദിയില്‍ വിതുമ്പിക്കരഞ്ഞത്.