സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ജൂലൈ 12 മുതൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ജൂലൈ 12 മുതൽ

ആലപ്പുഴയില്‍ ജൂലൈ 12 മുതല്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്. വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നീ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. വേതനം വര്‍ധിപ്പിക്കാന്‍ വൈകിയാല്‍ പണിമുടക്കിന്റെ ദിവസങ്ങളും നീളുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്ക് ആരംഭിച്ചാൽ അത് ജനജീവിതത്തെ ഏറെ ബാധിക്കുമെന്നതിനാൽ സമരം ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.