എലിപ്പനി പടർന്ന് പിടിക്കുന്നു: ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലിപ്പനി പടർന്ന് പിടിക്കുന്നു: ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു 

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചങ്ങം കരി ധര്‍മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയാണ് സുഷമ. പ്രളയത്തെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 

ക്യാമ്പ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവര്‍ക്ക് പനി ബാധിക്കുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.


 


LATEST NEWS