പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്  ഇന്ത്യയില്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്  ഇന്ത്യയില്‍ പുറത്തിറങ്ങി

എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് വിപണിയില്‍   ക്രേസിന് വില .1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. നെക്‌സോണ്‍ XT വകഭേദത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതുകൊണ്ടു ഒരുപിടി ഫീച്ചറുകള്‍ നെക്‌സോണ്‍ ക്രേസില്‍ ഇടംപിടിക്കുന്നില്ല.ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന / മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്‌സോണ്‍ ക്രേസിലുണ്ട്.