‘ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ’ കിരീടം ചൂടി ടിവിഎസ് അപ്പാച്ചി ആർടിആർ!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ’ കിരീടം ചൂടി ടിവിഎസ് അപ്പാച്ചി ആർടിആർ!!

ടിവിഎസ് മോട്ടോർ കമ്പനിയുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ അപ്പാച്ചി ആർടിആർ 200 4വിക്ക് ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരം. വിവിധ പരാമീറ്ററുകളെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ പ്രമുഖ 15 ഓട്ടോമൊബൈൽ ജേണലിസ്റ്റുകൾ ചേർന്നാണ് അപ്പാച്ചിയെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

വില, മൈലേജ്, ഡിസൈൻ, കംഫർട്, പെർഫോമൻസ്, സേഫ്റ്റി, സാങ്കേതികത, ഇന്ത്യൻ റോഡിനുതകുന്ന സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടാണ് അപ്പാച്ചി മികച്ച ബൈക്ക് എന്ന ബഹുമതിക്ക് അർഹമായിരിക്കുന്നത്.

ബജാജ് വി15, ഡിഎസ്‌കെ ബെനലി ടിഎൻടി 25, ഹീറോ സ്പ്ലെന്റർ ഐസ്മാർട്110, ഹീറോ അച്ചീവർ 150, ഹോണ്ട നാവി, ഹോണ്ട സിബി ഹോർനെറ്റ് 160ആർ, റോയൽ എൻഫീൽഡ് ഹിമാലയൻ, യമഹ സല്യൂട്ടോ ആർഎക്സ് തുടങ്ങിയ ബൈക്കുകളെ പിൻതള്ളിയാണ് അപ്പാച്ചി ആർടിആർ 200 4വി ഈ കിരീടം ചൂടിയത്. 2016 ജനവരിയിലായിരുന്നു ഈ ബൈക്കിന്റെ വിപണിപ്രവേശം.

ടിവിഎസ് 2014 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഡാർക്കൻ എക്സ്21 കൺസ്പെറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ബൈക്കിന്റെ ഡിസൈൻ. 20.3ബിഎച്ച്പിയും 18.1എൻഎം ടോർക്കും നൽകുന്ന 197.75സിസി ഓയിൽ കൂൾഡ് എൻജിനാണ് അപ്പാച്ചിയുടെ കരുത്ത്.

വെറും 3.95സെക്കന്റിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗമാർജ്ജിക്കാൻ സാധിക്കും. മികച്ച ഹാന്റലിംഗ് നൽകുന്ന ഡബിൾ ക്രാഡിൽ സ്പ്ലിറ്റ് സിൻക്രോ സ്റ്റിഫ് ഫ്രെയിമാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത. ദില്ലി എക്സ്ഷോറൂം 88,990രൂപയാണ് അപ്പാച്ചി ആർടിആറിന്റെ വിപണിവില.