കമ്പനിയുടെ പിഴവ്;  വിവിധ മോഡല്‍ കാറുകള്‍ തിരിച്ച്‌ വിളിച്ച്‌ ഫോര്‍ഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമ്പനിയുടെ പിഴവ്;  വിവിധ മോഡല്‍ കാറുകള്‍ തിരിച്ച്‌ വിളിച്ച്‌ ഫോര്‍ഡ്

കമ്പനിയുടെ പിഴവ് മൂലം  വിവിധ മോഡല്‍ കാറുകള്‍ തിരിച്ച്‌ വിളിച്ച്‌ ഫോര്‍ഡ്. നോര്‍ത്ത് അമേരിക്കയില്‍ 2012-15 കാലയളവില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ഫോക്കസ് ഇലക്‌ട്രിക്, 2013-15 ല്‍ ഇറങ്ങിയ ഫോര്‍ഡ് ഫ്യൂഷന്‍ എനര്‍ജി, ഫോര്‍ഡ് സി മാക്‌സ് എനര്‍ജി എന്നി കാറുകളാണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിളുകളുടെ പിഴവ് മൂലം കമ്ബനി തിരിച്ചു വിളിച്ചിരിക്കുന്നത്. പവര്‍ സപ്ലൈ കേബിളുകളുടെ പ്രവര്‍ത്തനത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ഫോര്‍ഡ് എഡ്ജ്, 2019 ഫോര്‍ഡ് ഫ്‌ളെക്‌സ്, 2018 ലിങ്കോണ്‍ എം കെ എക്‌സ്, 219 ലിങ്കോണ്‍ എം കെ റ്റി എന്നിവയുടെ ചില തിരഞ്ഞെടുത്ത വേര്‍ഷനുകളാണ് രണ്ടാമത് തിരിച്ചു വിളിച്ചത്. ഏകദേശം 50,000 ഇലക്‌ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ഫോര്‍ഡ് ഇപ്പോള്‍ തിരിച്ചു വിളിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌.