കാറുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഹോണ്ട കാർസ് ഇന്ത്യ; അഞ്ചു ലക്ഷം വരെ വിലക്കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഹോണ്ട കാർസ് ഇന്ത്യ; അഞ്ചു ലക്ഷം വരെ വിലക്കുറവ്

കാറുകൾക്ക് ആകർഷകമായ ഓഫറുകളുമായി എത്തുകയാണ് ഹോണ്ട കാർസ് ഇന്ത്യ. വിവിധ മോഡലുകളിലായി അഞ്ചു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സിആർവി മുതൽ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 42000 രൂപ മുതൽ 5 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടുകൾ നൽകുന്നത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. ഈ മാസം അവസാനം വരെ ഓഫർ നിലവിലുള്ളത്.

ഹോണ്ട സിആർ–വി

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആർ–വിക്കാണ് ഹോണ്ട ഏറ്റവും അധികം ഇളവ് നൽകുന്നത്. വിവിധ മോ‍ഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെയാണ് ഇളവുകൾ. 1.6 ലീറ്റർ നാലു വീൽ ഡ്രൈവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീൽ ഡ്രൈവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നൽകുന്നത്. എന്നാൽ വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പിനേയും മോഡ‍ലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫർ ലഭിക്കുക.

ഹോണ്ട അമേയ്സ്

കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 42000 രൂപവരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. ചില മോഡലുകൾക്ക് 30000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും നൽകുമ്പോൾ എക്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്. അമേയ്സിന്റെ എയ്സ് എഡിഷൻ വിഎക്സ്എംടി/സിവിടി എന്നിവയ്ക്ക് എക്സ്ചേഞ്ച് ബോണസായി 30000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്.

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ‍ഡിസ്കൗണ്ടും 25000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറാണ് നൽകുന്നത്.

ഹോണ്ട ഡബ്ല്യുആർ–വി

ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങൾക്കും 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറാണ് നല്‍കുന്നത്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 32000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്.

ഹോണ്ട ബിആർ–വി

ഹോണ്ടയുടെ ചെറു എസ്‌യുവി ബിആർ–വിക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നൽകുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ ഓഫർ നൽകുന്നത്.

ഹോണ്ട സിവിക്ക്

പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറാണ് ഹോണ്ട നൽകുന്നത്. വിസിവിടി ഒഴികയുള്ള പെട്രോൾ വകഭേദങ്ങൾക്ക് 75000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും എല്ലാ ഡീസൽ മോഡലുകൾക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോൾ വിസിവിടിക്ക് ക്യാഷ് ഡിസ്കൗണ്ടായി 2 ലക്ഷം രൂപയുമാണ് കമ്പനി നൽകുന്നത്.


LATEST NEWS