വൈദ്യുത ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാൻ സാധിച്ചാൽ രാജ്യത്തിന്‌  1.2 ലക്ഷം കോടി രൂപ ലാഭിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വൈദ്യുത ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാൻ സാധിച്ചാൽ രാജ്യത്തിന്‌  1.2 ലക്ഷം കോടി രൂപ ലാഭിക്കാം

രാജ്യത്ത് വൈദ്യുത ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാൻ സാധിച്ചാൽ എണ്ണയിറക്കുമതിയിൽ വർഷംതോറും 1.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് നീതി ആയോഗിന്റെ നിരീക്ഷണം.

ഇന്ത്യയിൽ 17 കോടിയിലധികം ഇരുചക്രവാഹനങ്ങളാണുള്ളത്. അവയിൽ ഒരു വാഹനം വർഷംതോറും ശരാശരി 200 ലിറ്റർ പെട്രോളെങ്കിലും ഉപയോഗിക്കുന്നു. ലിറ്ററിന് 70 രൂപയെന്ന് കണക്കാക്കിയാൽ പോലും എല്ലാ വാഹനങ്ങൾക്കും കൂടി വർഷംതോറും 2.4 ലക്ഷം കോടി രൂപയുടെ പെട്രോൾ ആവശ്യമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കായി ഇതിന്റെ പകുതി തുകയാണ് ചെലവാക്കുന്നതെന്നും   ‘സീറോ എമിഷൻ വെഹിക്കിൾ: ടുവേർഡ്‌സ് എ പോളിസി ഫ്രെയിംവർക്ക്’ എന്ന റിപ്പോർട്ടില്‍   ചൂണ്ടിക്കാട്ടിയിരിക്കുന്നു