വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക്  സൗജന്യ സര്‍വീസ് ഒരുക്കി നിസ്സാൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക്  സൗജന്യ സര്‍വീസ് ഒരുക്കി നിസ്സാൻ

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന കേരളത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തുമ്പോൾനിസാന്‍, ഡാറ്റ്‌സണ്‍ മോട്ടോഴ്‌സ് പ്രളയബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കൾക്കായി സൗജന്യ സർവ്വീസ് ഒരുക്കുന്നു.  വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായി കമ്പനി അറിയിച്ചു. 

കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഷോറൂമിലാണ് സര്‍വീസ് ഒരുക്കുന്നത്. സര്‍വീസ് സെന്ററുകളില്‍ കൃത്യമായ സേവനം ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെയും ഡീലര്‍ഷിപ്പുകളില്‍ നിന്ന് മെക്കാനിക്കുകളെയും അഡ്‌വൈസര്‍മാരെയും  എത്തിക്കുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. 

 കേടായ വാഹാനങ്ങള്‍ വീടുകളിലും മറ്റ് സ്ഥലങ്ങളില്‍ നിന്നും കമ്പനിയിലെ ജീവനക്കാര്‍ തന്നെ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിസാന്‍, ഡാറ്റ്‌സണ്‍ എന്നീ കമ്പനികള്‍ക്ക് പുറമെ, ടാറ്റാ മോട്ടോഴ്‌സ്, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളും പ്രളയബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.