ശബ്‌ദ മലിനീകരണം രൂക്ഷം; ഹോണുകൾക്ക് പണി വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബ്‌ദ മലിനീകരണം രൂക്ഷം; ഹോണുകൾക്ക് പണി വരുന്നു

കാതടപ്പിക്കുന്ന ഹോണുകളുടെ ശബ്ദമടക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം നിലവിൽ അനുവദിച്ചിട്ടുള്ള 93 ഡിബി (ഡെസിബൽ) മുതല്‍ 112 ഡിബി വരെയുള്ളതിൽ നിന്നും ഹോണുകളുടെ ശബ്ദപരിധി 100 ഡിബിയായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഹോണ്‍ ശബ്ദം കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളിലും ശബ്ദമലിനീകരണം രൂക്ഷമായതുമാണ് ഈ തീരുമാനത്തിനു പിന്നില്‍.

88 ഡിബി മുതല്‍ 100 ഡിബി വരെയായി ഹോണുകളുടെ ശബ്ദം പരിമിതപെടുത്താനാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി നല്‍കുന്ന ഹോണിന് പുറമെ fit ചെയ്യുന്ന  മ്യൂസിക് ഹോണുകളും എയര്‍ ഹോണുകളും നിയമം അനുവദിച്ചിട്ടുള്ളതിലും ഉയര്‍ന്ന ശബ്ദമാണ് ഉള്ളത്. ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നവർ ഇനി മുതൽ നിയമലംഘനത്തിന് വലയിലാകും.