മാരുതി ഡിസയര്‍ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരുതി ഡിസയര്‍ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി

ഇന്ത്യന്‍ നിരത്തുകള്‍ ഏറ്റെടുത്ത മാരുതി ഡിസയറിന്‍റെ വില്പന നേട്ടത്തില്‍ എത്തി നില്‍കുമ്പോള്‍ മറ്റൊരു ചുവടു വയ്പ് കൂടി നടത്തിയിരിക്കുകയാണ് മാരുതി.വാഹനത്തെ മോഡി പിടിപ്പിക്കുന്ന ഏതാനും മാറ്റങ്ങള്‍ നല്‍കി സ്‌പെഷ്യല്‍ എഡീഷന്‍ പുറത്തിറക്കി. സാധാരണ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രം സ്‌പെഷ്യല്‍ എഡീഷന്‍ എത്തിക്കുക എന്ന കീഴ്‌വഴക്കം തെറ്റിച്ച് എന്‍ട്രി ലെവല്‍ മോഡലായ എല്‍ഡിഐ, എല്‍എക്‌സ്‌ഐ മോഡലുകള്‍ മുതല്‍ സ്‌പെഷ്യല്‍ എഡീഷന് എത്തുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

എന്‍ട്രി ലെവല്‍ മോഡലില്‍ തന്നെ രണ്ട് പവര്‍ വിന്‍ഡോ, വീല്‍ കവര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, 2 സ്പീക്കര്‍ ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം,  റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ, കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നതിനായി ഏതാനും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 30,000 രൂപ വരെ ഇളവ് നല്‍കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 

സ്‌പെഷ്യല്‍ എഡീഷന്‍ മോഡലിലെ എന്‍ജിന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍  എന്‍ജിനുമാണ് ഇതിലുള്ളത്.  1197 സിസി ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും, 1248 സിസി ഫോര്‍ സിലണ്ടര്‍ ഡീസല്‍  എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.