യുവത്വത്തെ കിഴടക്കാൻ പുതിയ ഹോണ്ട നവി വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവത്വത്തെ കിഴടക്കാൻ പുതിയ ഹോണ്ട നവി വിപണിയിലേക്ക്

ഇന്ത്യൻ വിപണിയെ കിഴടക്കാൻ പുതിയ ഹോണ്ട നവി ഇന്ത്യന്‍ വിപണിയില്‍ . കൂടുതല്‍ ഫീച്ചറുകളും പുതിയ ആക്‌സസറികളുമായാണ് പുതിയ നവിയുടെ വരവ്. 44,775 രൂപയാണ് പുതിയ ഹോണ്ട നവിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പഴയ മോഡലിനെക്കാള്‍ 1,991 രൂപകൂടുതലാണ് പുതിയ നവിക്ക് .

രണ്ടു പുതിയ നിറത്തിലായാണ് നവി പുറത്തിറക്കിയിരിക്കുന്നത് . ഇതോടെ ആറു നിറങ്ങളില്‍ ഹോണ്ട നവി വില്‍പനയ്‌ക്കെത്തും. റേഞ്ച് ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. നിലവിലുള്ള റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക് എന്നീ നിറഭേദങ്ങള്‍ക്ക് പുറമെയാണിത്. ഫ്യൂവല്‍ മീറ്ററാണ് പുതിയ നവിയിലെ പ്രധാന മാറ്റം. ബോഡി നിറത്തിലുള്ള ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍ എന്നിവയാണ് നവിയുടെ വിശേഷങ്ങള്‍.

ഡിജിറ്റല്‍, അനലോഗ് യൂണിറ്റുകളടങ്ങുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്ബനി പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ ഗ്രാഫിക്‌സും നവിയില്‍ എടുത്തുപറയണം. ചുവപ്പ് നിറമാണ് കുഷ്യന്‍ സ്പ്രിങ്ങിന്. കമ്ബനി പരീക്ഷിച്ചു വിജയിച്ച 110 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് നവിയുടെ ഒരുക്കം. 8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും. ഇന്ധനശേഷി 3.8 ലിറ്റര്‍ ആണ് നവിയില്‍.