മുഖ കാന്തിക്ക് തൈര്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ കാന്തിക്ക് തൈര്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത്തരം പാടുകള്‍ ഇല്ലാതാക്കാന്‍ ക്രീമും മറ്റും തേക്കുന്നത് പലപ്പോഴും ചര്‍മ്മത്തിന് പല തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാക്കുന്നു.

ചര്‍മ്മത്തിന് ആരോഗ്യമുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളും നിറം നല്‍കുന്ന മാര്‍ഗ്ഗങ്ങളും പ്രകൃതിദത്തം തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നത് പലര്‍ക്കും അറിയില്ല. തൈര് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മോയ്‌സ്ചുറൈസര്‍ പുരട്ടുന്നതിന്റെ അതേ ഗുണമാണ് തൈര് മുഖത്ത് പുരട്ടുന്നത് കൊണ്ട് ലഭിക്കുന്നത്. സൗന്ദര്യസംബന്ധമായ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തൈര് ഉപയോഗിക്കുമ്പോള്‍ ഓരോ ചര്‍മ്മത്തിന്റേയും സ്വഭാവം അറിഞ്ഞ് വേണം ഉപയോഗിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഓരോ ചര്‍മ്മത്തിനും ഓരോ സ്വഭാവമാണ്. ചിലരില്‍ എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചിലരില്‍ വരണ്ട ചര്‍മ്മമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യം അറിഞ്ഞിരിക്കണം. 

തൈര് മുഖത്ത് പുരട്ടിയാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇത് പലതരത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ തൈരിനുള്ള പ്രാധാന്യം വളരെ വലുതാണ്.

തൈര് സ്ഥിരമായി മുഖത്ത് തേക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. 24 മണിക്കൂറും ഫ്രെഷ് ആയിരിക്കാന്‍ തൈര് സഹായിക്കുന്നു. ചര്‍മ്മം ക്ലീന്‍ ആക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇന്നത്തെ ജീവിത രീതിയിലൂടെ പലപ്പോഴും കൊഴുപ്പും മറ്റും മുഖത്തും പല സ്ഥലത്തും അടിഞ്ഞ് കൂടാന്‍ കാരണമാകുന്നു. എന്നാല്‍ ചര്‍മ്മം ക്ലീന്‍ ആക്കാനും ശരീരത്തിലെ കൊഴുപ്പും മുഖത്തെ കൊഴുപ്പും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്.