നല്ല പല്ലുകൾ വേണ്ടേ, ആയുർവേദത്തിലുണ്ട് മാർഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നല്ല പല്ലുകൾ വേണ്ടേ, ആയുർവേദത്തിലുണ്ട് മാർഗം

ചിരിക്ക് ഏറെ പ്രാധന്യമുണ്ട് നമ്മുടെ ജീവിതത്തിൽ. നല്ല അഴകാർന്ന പല്ലുകൾ കാണിച്ചുള്ള മനോഹരമായ ചിരി ആരാണ് ഇഷ്ടപ്പെടാത്തത്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴുമെല്ലാം നമ്മുടെ പല്ലുകൾ പുറത്തേക്ക് കാണും. നല്ല തിളങ്ങുന്ന പല്ലുകൾ നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്നാൽ തിരിച്ചാണെങ്കിലോ, കഷ്ടം തന്നെയാകും കാര്യം. 

പ​​ല്ല്​ ന​​ന്നാ​​യാ​​ൽ പാ​​തി ന​​ന്നാ​​യി എന്നാണ്. എ​​ന്നാ​​ൽ, ​കേ​​വ​​ലം ബാ​​ഹ്യ​​സൗ​​ന്ദ​​ര്യ സം​​ര​​ക്ഷ​​ണ​​ത്തി​​ലു​​ള്ള ശ്ര​​ദ്ധ​​യും താ​​ൽ​​പ​​പ​​ര്യ​​വും ദ​​ന്ത​​സം​​ര​​ക്ഷ​​​​ണ​​ത്തി​​ൽ പ​​ല​​ർ​​ക്കും​​ ഇ​​ല്ല എ​​ന്നാ​​ണ്​ വ​​ർ​​ധി​​ച്ചു​​ വരുന്ന ദന്ത അസുഖങ്ങൾ സൂചിപ്പിക്കുന്നത്. പുറമേക്ക് വെളുത്ത് നിൽക്കുന്ന പല്ലുകൾക്കപ്പുറം ഉറപ്പുള്ളതും അസുഖങ്ങളില്ലാത്തതുമായ പല്ലുകൾ വേണം ഓരോ ആളുകൾക്കും. ദന്ത സംരക്ഷണത്തിനായി ആയുർവേദത്തിൽ മികച്ച മാർഗങ്ങൾ പറയുന്നുണ്ട്. എന്നാൽ ആയുർവേദം എന്ന് പറഞ്ഞ് വരുന്ന പല ഉത്പന്നങ്ങളിലും യാഥാർത്ഥഗുണമുണ്ടോ എന്നത് കണ്ട് തന്നെ അറിയണം.

ആയുർവേദം പറയുന്നു, ദ​​ന്ത​​ധാ​​വ​​ന ചൂർണം
 
നി​​ത്യ​​വും പ​​ല്ലു​​തേ​​ക്കു​​ന്ന​​തി​​നാ​​യി സു​​ശ്രു​​താ​​ചാ​​ര്യ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന ഒ​​രു ദ​​ന്ത​​ധാ​​വ​​ന ചൂർണം എങ്ങിനെയാണെന്ന് നോക്കാം. 

ചു​​ക്ക്, കു​​രു​​മു​​ള​​ക്, തി​​പ്പ​​ലി, ഏ​​ലം, ഇ​​ല​​വ​​ർ​​ഗം, പ​​ച്ചി​​ല, തേ​​ജോ​​വ​​തി, ഇ​​ന്തു​​പ്പ്​ എ​​ന്നി​​വ സ​​മം ചേ​​ർ​​ത്ത്​ പൊ​​ടി​​ച്ച്​ തേ​​നും എ​​ള്ളെ​​ണ്ണ​​യും ചേ​​ർ​​ത്ത്​ ഉ​​പ​​യോ​​ഗി​​ക്കു​​ക.

ശു​​ദ്ധ​​മാ​​യ എ​​ള്ളെ​​ണ്ണ നി​​ത്യ​​വും ക​​വി​​ൾ​​കൊ​​ള്ളു​​ന്ന​​ത്​ പ​​ല്ലു​​ക​​ൾ​​ക്ക്​ ദൃ​​ഢ​​ത യു​​ണ്ടാ​​കു​​ന്ന​​തി​​ന്​ ഉ​​ത്ത​​മ​​മാ​​ണ്.

ആ​​യു​​ർ​​വേ​​ദ ശാ​​സ്​​​ത്ര​​ത്തി​​ൽ ദ​​ന്ത​​സം​​ര​​ക്ഷ​​ണ​​ത്തി​​ന്​ വ​​ള​​രെ ​പ്രാ​​ധാ​​ന്യം നൽകുന്നുണ്ട്. ആ​​യു​​ർ​​വേ​​ദ​​ത്തി​​ൽ ദ​​​ന്തോ​​ൽ​​പ​​ത്തി, അ​​സ്​​​ഥി​​ര ദ​​ന്ത​​ങ്ങ​​ൾ, സ്​​​ഥി​​ര ദ​​ന്ത​​ങ്ങ​​ൾ, ഒാ​​രോ മാ​​സ​​ത്തി​​ലും മു​​ള​​ക്കു​​ന്ന ദ​​ന്ത​​ങ്ങ​​ളു​​ടെ ല​​ക്ഷ​​ണം, ഉ​​ത്ത​​മ​​മാ​​യ ദ​​ന്ത​​ങ്ങ​​ളു​​ടെ ല​​ക്ഷ​​ണം എ​​ന്നി​​വ വി​​ശ​​ദ​​മാ​​യി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. ദ​​ന്ത​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​നാ​​യി നി​​ത്യ​​വും ശീ​​ലി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ളും (ദി​​ന​​ച​​ര്യ) ഒാ​​രോ ഋ​​തു​​ക്ക​​ളി​​ലും ശീ​​ലി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ളും (​​ഋ​​തു​​ച​​ര്യ) വി​​ശ​​ദ​​മാ​​യി​​ത്ത​​ന്നെ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​യി​​ൽ ആ​​ഹാ​​രം, ശു​​ചി​​ത്വം, ഉ​​റ​​ക്കം, ശ​​രി​​യാ​​യ ദ​​ഹ​​നം (ആ​​ഹാ​​ര​​പ​​ച​​നം) എ​​ന്നി​​വ​​ക്ക്​ വ​​ള​​രെ പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു.