ട്രെന്‍ഡി ആവാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെന്‍ഡി ആവാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്

ലോകത്തുള്ള എന്തും ആകട്ടെ ഏറ്റവും പുതിയത് നേടാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ ട്രെന്‍ഡിയായി നില്‍ക്കുന്നതെന്തും ഫാഷനാണ്. ഏറ്റവും പുതിയ മോഡലുകള്‍ ഇഷ്ടപ്പെട്ടാത്തവര്‍ ആരുണ്ട്. ആഭരണങ്ങളായാലും വസ്ത്രമായാലും ഏറ്റവും പുതിയ സ്റ്റൈല്‍ പരീക്ഷിക്കാനാണ് നമ്മള്‍ ആഗ്രഹിക്കാറ്. 

ആഭരണങ്ങളില്‍ പുതുപുത്തന്‍ മോഡലുകള്‍ നിരവധിയുണ്ട്. ഓരോ നാട്ടിലെയും പരന്പരാഗതമായ ആഭരണങ്ങളെ ചെറിയ മാറ്റങ്ങള്‍ വരുത്തിയും അവതരിപ്പിക്കുന്നു. ഫ്യൂഷന്‍ ആഭരണങ്ങളും ആളുകളെ ആകര്‍ഷിക്കുന്നവ തന്നെയാണ്. ചോക്കറില്‍ തന്നെ നിരവധി പരീക്ഷണങ്ങള്‍ ഉണ്ട്. ഉദാഹരണമായി ബോള്‍ഡ് ഫ്ലോറല്‍ ചോക്കര്‍, ട്രെന്‍ഡി മള്‍ട്ടി കളേര്‍ഡ് ചോക്കര്‍, ഫാസിനേറ്റിങ് നെക്ലേസ്, ഡെയ്സി ഡ്രോപ് ഗോള്‍ഡ് നെക്ലേസ്...ഇങ്ങനെ പോകും. ഇത് നെക്ലസുകളുടേയും ചോക്കറുകളുടേയും മാത്രം കാര്യം. ഇതുപോലെ വള,മാല, മോതിരം , കമ്മല്‍, പാദസരം തുടങ്ങി എല്ലാത്തിലും ഉണ്ട് പുതിയ പരീക്ഷണങ്ങള്‍. 

ഇനി സ്വര്‍ണത്തില്‍ മാത്രമല്ല ഇത്തരം പരീക്ഷണങ്ങള്‍. റോസ് ഗോള്‍ഡ് , വജ്രം, സില്‍വര്‍ ഗോള്‍ഡ് തുടങ്ങിയവയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇത്തരം പുതിയ പരീക്ഷണങ്ങളാണ്. ആകൃതികളും ഡിസൈനുമാണ് ഇത്തരം ആഭരണങ്ങളുടെ പ്രധാന ആകര്‍ഷണം. നിങ്ങള്‍ക്ക് സിംപിള്‍ ലുക്ക് തരുന്നവയാണ് വേണ്ടതെങ്കില്‍ അതും ഉണ്ട്. അതല്ല ഹെവി ലുക്ക് വേണമോ അതിനും ഉണ്ട് ധാരാളം ഓപ്ഷനുകള്‍. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണങ്ങളുടെ ഡിസൈനുകള്‍ വരെ ഇവിടേക്ക് എത്തിത്തുടങ്ങി. വിവിധ നിറത്തിലുള്ള കല്ലു പതിച്ച ആഭണങ്ങള്‍ വിദേശീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒപ്പം ഡയമണ്ട് ആഭരണങ്ങളും . മലയാളികള്‍ക്ക് പുതുമ ആവശ്യമാണ്. അത് ഏത് നാട്ടിലെ ആയാലും കുഴപ്പമില്ല. പുതിയ പരീക്ഷണങ്ങള്‍ ഇത്രയേറെ ഇഷ്ടപ്പെടുന്നവര്‍ ലോകത്ത് മലയാളിയില്ലാതെ മറ്റാരും കാണില്ലെന്നുള്ളതാണ് സത്യം. ചെറിയ വില കൊടുത്താല്‍ കിട്ടുന്ന ഭംഗിയില്‍ ഉള്ള മോതിരങ്ങള്‍ ഉണ്ട്. ഇഷ്ട, സ്പാര്‍ക്കിള്‍സ് ഗോള്‍ഡ് ഡയമണ്ട് റിങ്, അമേരിക്കന്‍ ഡയമണ്ട് റിങ്, കാന്‍ഡറേ...ഇങ്ങനെ രണ്ടായിരം മുതല്‍ മുകളിലേക്ക്  പതിനേഴായിരം വരെ ചെലവാക്കിയാല്‍ ഇത്തരം പുതുപുത്തന്‍ മോഡല്‍ റിങുകള്‍ നിങ്ങളുടെ വിരലുകളില്‍ പറ്റി ചേര്‍ന്ന് ഉമ്മ വെച്ചങ്ങനെ കിടക്കും. 

സീ ഷെല്‍ നെക്ലേസ്, വെര്‍ട്ടിക്കല്‍ ബാര്‍ നെക്ലേസ് , ട്രൈ ആങ്കിള്‍ നെക്ലേസ്, പൈനാപ്പിള്‍ ബ്രേസ് ലെറ്റ്, റോസ് ഗോള്‍ഡ് ഫെതര്‍ നെക്ലേസ് ഇങ്ങനെ പോകും ട്രെന്‍ഡി ആഭരണങ്ങളുടെ നീണ്ട നിര. 
ട്രെന്‍ഡിയായ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്പോള്‍ ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി. മറ്റുള്ള ആഭരണങ്ങള്‍ക്കൊപ്പം കിടക്കുന്പോള്‍ വേറിട്ട് കിടക്കരുത്. ആന്റികും കണ്ടംപററി ആഭരണങ്ങളും അത്രക്കങ്ങ് ചേരില്ല. അപ്പോള്‍ എത്ര സ്റ്റൈലായാലും ചേലില്ലാത്ത മൊഞ്ചത്തിയാകും. അതേസമയം പുരുഷന്‍മാര്‍ക്കാണെങ്കില്‍ പിന്നെ അത് നോക്കേണ്ടതില്ല. സിംപിളും ട്രെന്‍ഡിയും ഒക്കെയാവാന്‍ മറ്റ് ആഭരണങ്ങളുടെ കോന്പിനേഷനുകള്‍ നോക്കേണ്ടതില്ലല്ലോ. 

തൂക്കത്തിന്റെ കാര്യത്തില്‍ കാണാന്‍ ഹെവി ലുക്കില്ലാത്ത ആഭരണങ്ങള്‍ക്കും തൂക്കമുണ്ടാകും. അങ്ങനെയാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സിംപിള്‍ എലഗന്റ് ആവണം എന്നാഗ്രഹിക്കുന്നവര്‍ക്ക് മോഡേണ്‍ ഡിസൈനുകള്‍ കൂടുതല്‍ നല്ലതാണ്. ഏതായാലും ഒന്നേ ഉള്ളൂ, ഫാഷനബിളാവുക എന്നത് വ്യത്യസ്തമാവുക എന്നത് തന്നെയാണ്. മറ്റുള്ളവരില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നിങ്ങള്‍ ട്രെന്‍ഡിയാണെന്ന് എല്ലാവരും പറയും.


LATEST NEWS