പ്രായം കൂടുതോറും ഭംഗി കുറയുമോ? കുറയുന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം? മുപ്പതുകളിലും തിളങ്ങാനുള്ള ചില ബ്യൂട്ടി ടിപ്സുകള്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രായം കൂടുതോറും ഭംഗി കുറയുമോ? കുറയുന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം? മുപ്പതുകളിലും തിളങ്ങാനുള്ള ചില ബ്യൂട്ടി ടിപ്സുകള്‍ 

മുടി കൊഴിച്ചിലും നരയുമൊക്കെ അല്പം കൂടുതലായി മാറും മുപ്പതു കഴിഞ്ഞവര്‍ക്ക് . എന്നാല്‍ മുടിയുടെ സ്റ്റൈലിൽ മാറ്റം വരുത്തി  അനുയോജ്യമായ ഹെയർ കളറും നല്‍കുന്നത്  നല്ല  മേക്കോവർ  നല്‍കും. മുപ്പത് കഴിയുന്നതോടെ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്നത് വളരെ നല്ലതാണ്. മികച്ച ഒരു ട്രെയിനറെ കണ്ടെത്തി കാർഡിയോ എക്സർസൈസുകൾ ചെയ്യുന്നത് വളരെ നല്ലതാണ്. ഓട്ടം, സ്കിപ്പിംഗ് തുടങ്ങിയവയെല്ലാം ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്നതാണ്.

 

പ്രായമേറും തോറും ചർമ്മത്തിൽ നിന്ന് ആന്റി ഓക്‌സിഡന്റുകൾ നഷ്ടപ്പെട്ടു തുടങ്ങും. ഇത് നിലനിർത്തുകയാണ് പ്രധാനം.ഇതിനായി പോഷക പ്രധാനമായ ആഹാരം ശീലമാക്കുകയാണ് വേണ്ടത്. നല്ല നിറമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കുകയാണ് ഉത്തമം. 

.

ശരീരം ആരോഗ്യത്തോടെ ഇരിക്കുക മാത്രമല്ല ചർമ്മം തിളങ്ങുകയും ചെയ്യും.ചർമ്മത്തിന്റെ മൃദുത്വത്തിനും എളുപ്പത്തിലുള്ള ദഹനത്തിനുമെല്ലാം ധാരാളം വെള്ളം കുടിക്കണം. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാതെ നോക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടാൽ അത് ആദ്യം ബാധിക്കുക ചർമ്മത്തെയായിരിക്കും. അത് തൊലിപ്പുറത്തെ എണ്ണമയം ഇല്ലാതാക്കി ചുളിവുകൾ വന്നുതുടങ്ങാൻ കാരണമാകും. ആന്റി ഏജിങ് ക്രീമുകളും ട്രീറ്റ്മെന്റുകളും എടുക്കുന്നതിനുമുന്പ് ധാരാളം വെള്ളം കുടിച്ചു തുടങ്ങിയാൽ മതി. ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം. ചർമ്മത്തിന് മൃദുത്വം നിലനിർത്താൻ ദിവസവും എസ്‌പിഎഫ് ക്രീം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.