സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സൗന്ദര്യത്തിന് ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മൾ എല്ലാവരും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും തന്റെ സൗന്ദര്യം നില നിർത്താൻ സമയം ചിലവഴിക്കാത്തവരായി ആരും തന്നെ ഇല്ല എന്നതും വാസ്തവം തന്നെയാണ്.  പുതുതലമുറ പരിഷ്കാരത്തിനു പുറകെ പോവുന്നവരാണെങ്കിലും ഏതു രീതിയിലും മനോഹരമായ രൂപവും ഭാവവും കണ്ടെത്താനായി ചെയാത്തതായി ഒന്നും തന്നെ ഇല്ല .സൗന്ദര്യവും,ശരീരവടിവും രൂപസൗകുമാര്യത്തിനു മാറ്റുകൂട്ടുമെന്ന കാര്യം ഏവര്‍ക്കും അറിയാം . അതുകൊണ്ടുതന്നെ ഇതു നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ് നാം .ഇവിടെ ആരോഗ്യത്തിന്റെ പ്രസക്തിയെ കുറിച്ച്‌ നാം പലപ്പോഴും ചിന്തിക്കാറില്ല .

നമ്മുടെ വസ്ത്രങ്ങള്‍ ശരീരാരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നു പൊതുവെ ആരും ശ്രദ്ധിക്കാറില്ല. വസ്ത്രധാരണത്തിലെ പുത്തന്‍ പ്രവണതകള്‍ പൊതുവെ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.ഇന്ന് ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രധാരണമാണ് പലരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച്‌ യുവതലമുറകള്‍.ഇന്ന് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹരമായി മാറിയിരിക്കയാണ് ജീന്‍സും ടോപ്പും.

ധരിക്കാന്‍ എളുപ്പവും ,,അതിന്റെ ഭംഗിയും കണക്കിലെടുത്തുകൊണ്ട് യുവതലമുറകള്‍ മിക്ക സന്ദര്‍ഭങ്ങളിലും ഈ വേഷമാണ് ധരിക്കുന്നത്.സ്ഥിരമായി ഉപയോഗിക്കുന്ന വേഷത്തിന് പല ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ട് ഇതു കാലിലെ രക്തയോട്ടത്തെ സാരമായി ബാധിക്കും. തന്മുലം കാലിലെ ഞരമ്ബുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പലര്‍ക്കും അറിയില്ല .ആരോഗ്യ വിദഗ്ദ്ധര്‍ ഇതിനെ 'ടൈറ്റ് പാന്റ്സ് സിന്‍ഡ്രം'എന്നു പറയുന്നു. വായുസഞ്ചാരം ഇല്ലാത്തതു മൂലം രക്തയോട്ടവും സുഗമമാവില്ല .ഇതും ഞരമ്പിനെനെ ബാധിക്കും.. കാലിന്റെയും കാല്‍മുട്ടിന്റെയും ശക്തി കുറയുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ദോഷം ആവുന്ന ഇത്തരം വേഷങ്ങള്‍ പുരുഷന്മാരുടെ ജനനേന്ദ്രിയതത്തകരാറുകള്‍ക്കും കാരണമാവുന്നു എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു..ഇതു പുരുഷന്മാരില്‍ ബീജത്തിന്റെ അളവ്‌ കുറക്കുകയും ഉത്പാദനക്ഷമതയില്‍ കുറവുവരുത്തുകയും ചെയ്യും.നിവര്‍ന്നു നില്‍ക്കാനുള്ള വിഷമം,നാഡികള്‍ക്കു സമ്മര്‍ദ്ദം ,കാല്‍വിരല്‍ വേദന, വാതരോഗങ്ങള്‍ എന്നിവയും ഇതുമൂലം ഉണ്ടാവുന്നു .സ്ത്രീകള്‍ കൃത്രിമമായ തുണിത്തരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ഗുഹ്യഭാഗത്തെ ചൊറിച്ചിലിനും ഇതു കാരണമാകും കു ട്ടികളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് .

മടമ്പു പൊങ്ങിയ ചെരുപ്പുകള്‍ കഴിയുന്നത്ര ഉപേക്ഷിക്കുന്നതാണ് നല്ലത് .ഇതു നട്ടെല്ലിനെ കൂടി ബാധിക്കും .കാലിന്റെ മുന്‍വശത്ത് ഏറെ ഭാരം വരുന്നതുകൊണ്ട് വേദനക്ക് കാരണമാകുന്നു.കണങ്കാലൈനും ഇതു ദോഷം ചെയ്യും .പുരുഷന്മാര്‍ കഴുത്തില്‍ മുറുക്കി കെട്ടുന്ന ടൈ കണ്ണിലെ രക്തസമ്മര്‍ദം കൂട്ടുമെന്ന് ഗവേഷകര്‍ രേഖപ്പെടുത്തിക്കാണുന്നു.സ്ത്രീകള്‍ മിക്കപ്പോഴും വലിയ തോള്‍സഞ്ചികള്‍ കൊണ്ടുനടക്കുക പതിവാണ്. ഇതു തോള്‍വേദന,കഴുത്തു വേദന ഉണ്ടാക്കും.ചെറിയ തോള്‍ബാഗുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം

സ്ത്രീകള്‍ പലപ്പോഴും തെറ്റായ അളവിലുള്ള ബ്രേസിയറുകള്‍ ഉപയോഗിക്കാറുണ്ട്.ഇതുശ്വാസതടസ്സത്തിനും,ചര്‍മരോഗങ്ങള്‍ക്കും,കാരണമാവും .ശരിയായ അനുപാതത്തിലുള്ള ശാരീരിക വടിവിനും ശരിയായ അളവിലുള്ളത് ഉപയോഗിക്കണംഅതുപോലെത്തന്നെ ആണ് കാലിലിടുന്ന ചെരുപ്പിന്റെ കാര്യവും .പൊക്കമില്ലാത്തവര്‍ക്കു ഉയരം കൂട്ടുവാന്‍ ഉതകുന്ന ഇനം ചെരുപ്പുകള്‍ഇന്ന് വിപണിയില്‍ സുലഭമാണ് .കാലിലെ മടമ്പ്പൊങ്ങി നില്‍ക്കുന്ന ചെരുപ്പുകള്‍ ശരീരത്തിന് ഏറെ ദോഷകരമാണ് .പരിഷ്കാരത്തിനു പുറകെ പായുമ്ബോള്‍ അതു നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നുകൂടി അറിയുന്നത് നന്നായിരിക്കും.ഏതു കാലാവസ്ഥയിലും പരുത്തിവസ്ത്രങ്ങളാണ് അഭികാമ്യം.


LATEST NEWS