നഖങ്ങള്‍ എങ്ങനെ സുന്ദരമാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഖങ്ങള്‍ എങ്ങനെ സുന്ദരമാക്കാം

നഖങ്ങള്‍ കഴുകി വൃത്തിയാക്കി തുടച്ചെടുക്കണം. ഈര്‍പ്പം നില്‍ക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

അണുബാധ പരിഹരിക്കാന്‍ ഇരട്ടി മധുരം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ വിരലുകള്‍ മുക്കി വെയ്കുന്നത് നന്നായിരിക്കും.

നിത്യേന നഖങ്ങളില്‍ എണ്ണ പുരട്ടുന്നത് നഖങ്ങളുടെ തിളക്കം വര്‍ദ്ധിപ്പിക്കും.

നഖം പൊട്ടിപ്പോകുന്നത് പരിഹരിക്കാന്‍ കുറുന്തോട്ടി പാലില്‍ ചേര്‍ത്ത് കഴിക്കണം .

ആര്യ വേപ്പിലയും തകരയിലയും അരച്ച് തേയ്കുന്നത് ഫംഗല്‍ ബാധ ഒഴിവാക്കാന്‍ നല്ലതാണ്.

നഖം വൃത്തിയായി വെട്ടി സൂക്ഷിക്കണം.

നഖത്തില്‍ ഇടയ്ക്ക് നെയ്യ്  പുരട്ടുന്നത് നഖത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കും.

രാസവസ്തുക്കളുമായി നഖങ്ങള്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം .