സുംബാ ഡാന്‍സ് കളിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ തടി കുറഞ്ഞിരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുംബാ ഡാന്‍സ് കളിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ തടി കുറഞ്ഞിരിക്കും

ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500800 വരെ കലോറി കുറയും. ഇതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്. ഏറോബിക്‌സ് വ്യായാമങ്ങളുടെ കൂട്ടത്തില്‍ സുംബാ ഡാന്‍സിനെ പെടുത്താം. ഇതുകൊണ്ടുതന്നെ ബ്രീത്തിംഗ് എക്‌സര്‍സൈസിന്റെ ഗുണവും സുംബാ ഡാന്‍സു കൊണ്ടു ലഭിക്കും. തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കാനും സുംബാ ഡാന്‍സ് സഹായിക്കും.

 

മസിലുകള്‍ ടോണ്‍ ചെയ്യാനും സുംബാ ഡാന്‍സ് നല്ലതു തന്നെ. സുംബാ ഡാന്‍സ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുള്ള വ്യായാമമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിനു മാത്രമല്ല, മാനസിക ഉന്മേഷത്തിനും സുംബാ ഡാന്‍സ് നല്ലതു തന്നെ. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമുറയാണിത്. സുംബാ ഡാന്‍സ് എപ്പോഴും തനിയ ചെയ്യുന്നതിനേക്കാള്‍ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതാണ് നല്ലത്. മറ്റേതു വ്യായാമമുറയേയും പോലെയായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഇത് ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്. കൃത്യമായ ഫലം ലഭിയ്ക്കാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും സുംബാ ഡാന്‍സ് ചെയ്യണമെന്ന കാര്യവും വളരെ പ്രധാനമാണ്.


LATEST NEWS