പറവ—- കഥയുടെ പശ്ചാത്തലം ഫോര്ട്ട് കൊച്ചിയാണ്.അവിടുത്തെ അന്തരീക്ഷം,വീടുകള് പഴമ തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനോട്ടോഗ്രാഫി ഇവയെല്ലാം അനുചിതമാണെങ്കിലും ഈ സിനിമ ആസ്വാദകന്റെ നെഞ്ചിടിപ്പാകുന്നില്ല.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പറവ—- കഥയുടെ പശ്ചാത്തലം ഫോര്ട്ട് കൊച്ചിയാണ്.അവിടുത്തെ അന്തരീക്ഷം,വീടുകള് പഴമ തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനോട്ടോഗ്രാഫി ഇവയെല്ലാം അനുചിതമാണെങ്കിലും ഈ സിനിമ ആസ്വാദകന്റെ നെഞ്ചിടിപ്പാകുന്നില്ല.

     വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നതില് ഖേദമുണ്ട്.എന്തിനാണ് നിങ്ങള് സിനിമ എടുക്കുന്നത്? പ്രേക്ഷകര്ക്ക് ആനന്ദം പകരാനും ആശ്വാസം പകരാനുമാണ് സിനിമ എടുക്കുന്നതെങ്കില് അത് അമ്മട്ടില് വേണം ചെയ്യാന്.എന്ത് കണ്ടാലാണ് പ്രേക്ഷകര്ക്ക് ആശ്വാസമുണ്ടാവുക എന്ന് തിരിച്ചറിയണം.അത് ക്രിത്രിമമായ ഒരു പ്രക്രിയയല്ല.അത് ജന്മാനാല് കിട്ടിയില്ലെങ്കിലും നല്ല സിനിമകള് കണ്ടുള്ള പരിചയത്തില് നിന്നും അത് വളര്ത്തിക്കൊണ്ട് വരാവുന്നതാണ്. സൗബിന് സാഹിര് സംവിധാനം ചെയ്ത പറവ എന്ന സിനിമ കണ്ടുപോയതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

    അന്വര്റഷീദും ഷൈജു ഉണ്ണിയും ചേര്ന്നാണ് ഈ സിനിമ നിര്മ്മിച്ചിട്ടുള്ളത്.തിരക്കഥ എഴുതിയിരിക്കുന്നത് സൗബിനൊപ്പം മുനീര് അലിയും ചേര്ന്നാണ്.ഛായാഗ്രഹണം ലിഥില് സ്വയാംപ് നിര്വഹിച്ചിരിക്കുന്നു. മാസ്റ്റര് അമല് ഷാ ഇര്ഷാദും മാസ്റ്റര് ഗോവിന്ദ് പൈ ഹസീബുമാകുന്നു. ദുല്ക്കര് സല്മാനാണ് ഇര്ഷാദാകുന്നത്.സ്രിന്ധ അര്ഹാന് ഹബീബയാകുന്നു.പോലീസുകാരനായി ആഷിഖ് അബുവുമുണ്ട്. ഷെയ്ന് നിഗം ഷെയ്നാകുന്നു.ഷെയിനിന്റെ പിതാവായി സിദ്ധിഖെത്തുന്നു.

     ഇച്ചാപ്പിയും (ഇര്ഷാദും) ഹസീബും ചേര്ന്ന് പ‌്രാവുകളെ പറത്തുന്നതില് ഏര്പ്പേെടുന്നതോടെയാണി സിനിമ ആരംഭിക്കുന്നത്. ഈ കുട്ടികളുടെ പ്രാവുകളെ ഷൈന് ടോം ചാക്കോയുടെ ടീം ഇവരുടെ പ്രാവുകളെ മോഷ്ടിക്കുന്നുണ്ടല്ലോ.അതിലൊന്നിനെ തിരിച്ചെടുത്താണ് അവര് പ്രാവ് പറത്തുന്നത്. കുട്ടികളിങ്ങനെ പ്രാവിന്റേയും പല്ലിയുടേയുമൊക്കെ പുറകെ പോകുന്നത് ഇര്ഷാദിന്റെ ഉമ്മക്ക് ഇഷ്ടപ്പെടുന്നില്ല.ബാപ്പയ്കാണെങ്കില് അവനെ ഉപദേശിക്കുന്നതിലൊട്ടും താത്പര്യമില്ല.ഷെയ്ന് ഇവരുടെ മൂത്ത മകനാണല്ലോ.അവന്റെ ചെയ്തികളില് ഒരിക്കല് അദ്ദേഹം ഉപദേശിക്കാന് ശ്രമിച്ചതാണ്.അന്നുമുതല് അവന് അയാളോട് മിണ്ടാറില്ല.ഇനി ഇവനും കൂടി ബാപ്പയോട് മിണ്ടാതിരിക്കണമോ എന്നാണ് അയാള് ചോദിക്കുന്നത്.

     കഥയുടെ പശ്ചാത്തലം ഫോര്ട്ട് കൊച്ചിയാണ്.അവിടുത്തെ അന്തരീക്ഷം,വീടുകള് പഴമ തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനോട്ടോഗ്രാഫി ഇവയെല്ലാം അനുചിതമാണെങ്കിലും ഈ സിനിമ ആസ്വാദകന്റെ നെഞ്ചിടിപ്പാകുന്നില്ല. ഒരു കാരണം പറവ പറത്തലില് നിന്നുകൊണ്ട് ,ആ മത്സരത്തെ ഫോക്കസ്സ് ചെയ്തുകൊണ്ട് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതില് സംവിധായകനും എഴുത്തുകാരനും പരാജയപ്പെട്ടുപോയി. ദുല്ക്കര് സല്മാന്റെ എന്ട്രി പോലും അനുചിതമായി.സിനിമയ്ക് ആളെ കൂട്ടാനുള്ള കച്ചവട സിനിമാക്കാരുടെ പതിവ് ട്രിക്ക് മാത്രമായി അത്.ആ കഥാപാത്രം പോലും അനുചിതമാണ് ഇക്കഥയില്.ഷെയ്നിന്റെ പ്രണയത്തിലും അയാളുടെ ജീവിതത്തിലും ഇടപെടാന് വേണ്ടി മാത്രമാണ് ഇമ്രാന് എന്ന ആ കഥാപാത്രമെത്തുന്നത്.മുഖ്യ കഥാതന്തുവില് അയാള്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

     കുട്ടികള് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്പോള് പന്ത് ദൂരേയ്ക് തെറിച്ചുപോകുന്നു.അതെടുക്കാനാണ് ഹസീബ് പോകുന്നത്.എന്നാല് അവിടെ ലഹരി കുത്തിക്കയറ്റിക്കൊണ്ടിരുന്ന ഒരിക്ക (അങ്ങനെയാണ് അവനത് ഇര്ഷാദിനോട് പറയുന്നത്) അവനെ അടിക്കുന്നു. സൗബിന് സാഹിറും ശ്രീനാഥ് ഭാസിയും മറ്റ് ചിലരുമായിരുന്നു അത്.

      കുട്ടികളുടെ പ്രാവ് പറത്തലും സ്കൂളിലെ കാര്യങ്ങളും പ്രേക്ഷകര്ക്ക് ശ്രദ്ധിച്ചിരുന്ന് കാണാന് തോന്നുന്നത് അത് അത്തരത്തില് പുതുമയുള്ളത് കൊണ്ട് മാത്രമല്ല അത് അമ്മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് കൊണ്ട് കൂടിയാണ്.എന്നാല് ഷെയ്നും സുറുമിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമാണ് .അത് പ്രേക്ഷകരില് ആകാംക്ഷ ജനിപ്പിക്കുന്നില്ല. അതിനിടയില് ദുല്ക്കറിന്റെ ഇമ്രാനെ കൊണ്ടുവരുന്നതോടുകൂടി അത് അതിലും സാധാരണമാകുന്നു.ഒരു ത്രികോണ പ്രണയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു സംവിധായകന്റെ ഉദ്ദേശ്യം.അതിന് വേണ്ട സമയമാണെങ്കില് ഇവിടെ തീരെയുമില്ല. .അതുകൊണ്ടാണ് അത് ഫലവത്താകാതെ പോകുന്നത്.

     സൗബിന് സഹീറിന്റെ ടീം ഷെയ്നിന്റെ ടീമിനോട് മെഡിക്കല് ഷോപ്പിന് മുന്നില് വച്ച് ഏറ്റുമുട്ടുന്നു.ഗ്രിഗറിയുടെ കഥാപാത്രത്തിന്റെ പെങ്ങളാണ് സ്രിന്ധ അര്ഹാന് അവതരിപ്പിക്കുന്ന ഹബീബ.അവള് ജോലിചെയ്യുന്ന കടയാണ് ഈ മെഡിക്കല് ഷോപ്പ്.അവിടുത്തെ മുതലാളി ഒരിക്കല് ഹബീബയോട് ലൈംഗികച്ചുവയോടുകൂടി സംസാരിക്കുന്നു.അതിന് കണക്ക് ചോദിക്കാനെത്തിയതാണ് ഷെയ്നും കൂട്ടരും.ഗ്രിഗറിയുടെ കഥാപാത്രവുമുണ്ട് കൂടെ.അവര് ആ മെഡിക്കല് സ്റ്റോറുകാരനെ തല്ലിച്ചതക്കുന്നു.അയാളുടെ സ്കൂട്ടര് കത്തിക്കുന്നു. ഇതിനിടയിലേക്ക് ചാടിവീഴുകയായിരുന്നു സൗബിനും ടീമും.അവിടുന്നായിരുന്നല്ലോ അവര്ക്ക് ലഹരി മരുന്ന് ലഭിച്ചിരുന്നത്. സൗബിന് കുത്തേല്ക്കുന്നു.

    സിനിമ കുട്ടികളുടെ ഇടങ്ങളിലേക്കെത്തുന്പോഴാണ് അല്പമെങ്കിലും ഊര്വ്വരമാകുന്നത്. ഇര്ഷാദിന്റെ പ്രണയവും പ്രണയത്തകര്ച്ചയും വേണ്ടും വിധം തന്നെ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ ബോറാകുന്നുണ്ടെങ്കിലും അവരുടെ പ്രാവ് പറത്തലും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. സത്യത്തില് ഇമ്രാന്റെ കഥയിലേക്കെത്തുന്പോള് പ്രേക്ഷക മനസ്സ് താഴേക്കാണ് പോകുന്നത്.അതാണ് ഈ സിനിമയുടെ

    പരാജയവും.ദുല്ക്കര് സല്മാന് അവതരിപ്പിക്കുന്ന ഇമ്രാനെ വേണ്ടും വിധം വിഷ്വലൈസ് ചെയ്ത് അവതരിപ്പിക്കാന് തിരക്കഥാകൃത്തിനോ സംവിധായകനോ കഴിയുന്നില്ല.അയാള് വെറുമൊരു ഉപദേശി മാത്രമേ ആകുന്നുള്ളൂ.അത് നിര്വ്വഹിക്കാന് വേറെ ആരായാലും മതിയായിരുന്നു.

    ലഹരി ഉപയോഗത്തനെതിരെ ഇമ്രാനെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിപ്പിക്കാമായിരുന്നു.അയാള് പറയുന്നത് നിങ്ങള് അടി കൂടരുത് എന്ന് മാത്രമാണ്.കടപ്പുറത്ത് വച്ച് അങ്ങനെ ഇരുകൂട്ടരേയും ഉപദേശിക്കാന് ചെന്നതിന് അയാളുടെ ജീവന് തന്നെയാണ് നഷ്ടമാകുന്നത്. ആ കുറ്റബോധത്താല് ഷെയ്ന് നീറിപ്പുകയുന്നുണ്ട്.ആ രംഗങ്ങള് നന്നായിട്ടുണ്ട് എന്ന് പറയാം.പിന്നീട് ഇമ്രാന്റെ മരണം എങ്ങനെയായിരുന്നു എന്ന് കാണിക്കുന്നതും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.പറഞ്ഞല്ലോ ഇത്തരം രംഗങ്ങള് പക്ഷെ ചിതറിക്കിടക്കുകയാണ് സിനിമയില്.അതിനെ വേണ്ടും വിധം കൂട്ടിയിണക്കുന്നതില് തിരക്കഥയെഴുതിയ സംവിധായകന് പരാജയപ്പെട്ടിരിക്കുന്നു. ഇച്ചാപ്പി സ്നേഹിച്ച പെണ്കുട്ടിയെ ആ തെരുവിലെ മറ്റൊരുവന് നിക്കാഹ് കഴിച്ചത്

    കാണുന്പോള് ഇച്ചാപ്പിയുടെ കണ്ണുനനയുന്ന സീനും അത്തരത്തിലുള്ള ഒന്നാണ്. അവരുടെ പ്രാവുകളെ കൂടോടെ ആരോ അടിച്ച് മാറ്റുന്പോള് അവരുടെ കഠിനദുഖവും മറ്റൊരു സീനാണ്.

     ഷൈന് ടോം ചാക്കോയുടെ ടീം കുട്ടികളുടെ മുന്തിയ ഇനം പ്രാവിനെ ഒരിക്കല് അടിച്ചുമാറ്റിയിരുന്നു.അതിനെ അവര് തിരിച്ച് പിടിക്കുന്ന ഒരു സീനുണ്ട്.പട്ടിയെ കൊന്നിട്ടാണിത് സാധിക്കുന്നത്.അതേതായാലും വേണ്ടായിരുന്നു.ഹസീബിന്റേയും ഇര്ഷാദിന്റേയും സ്വഭാവത്തിന് നിരക്കുന്നതായിരുന്നില്ല ഈ കൊലപാതകം.ഇത്തരം ഇടങ്ങളിലാണ് പ്രേക്ഷകന്റെ മനസ്സിടിയുന്നത്. അത് ആസ്വാദനത്തെ ബാധിക്കും. പിന്നീടീ കുട്ടികള് മറ്റൊരു പട്ടിക്കുട്ടിയെ ആ അമ്മക്ക് സമ്മാനിക്കുന്നുണ്ടെങ്കിലും അത് ഇഫക്ടീവായി പ്രേക്ഷകര്ക്ക് തോന്നാത്തത് അതുകൊണ്ടാണ്.

     അവസാനം സൗബിന്റെ ടീമുമായി ഷെയ്ന് ഏറ്റുമുട്ടുന്നു. ഷെയ്നിന്റെ ബാപ്പയുമെത്തി അവരെ അടിച്ചോടിക്കുന്നു. സുറുമിയുമായി വീണ്ടും ഷെയ്ന് സന്ധിക്കുന്നു.ഇതെല്ലാം കണ്ട് ഇമ്രാന്റെ ആത്മാവ് (ദുല്ക്കറിന്റെ രൂപത്തെ ഇരുത്തിയാണ് ഇത് സംവിധായകന് അവതരിപ്പിക്കുന്നത്) ചിരിക്കുന്നു. സൗബിന്റ ടീം വരുന്നത് വെറുതെ ലഹരി നേടാനും തല്ലുണ്ടാക്കാനുമാണ്.കുട്ടികളില് നിന്നും തുടങ്ങിയത് കുട്ടികളില് അവസാനിപ്പിക്കാനും സംവിധായക-തിരക്കഥാകൃത്തുക്കള്ക്കാവുന്നില്ല.അതാണീ സിനിമയുടെ രസം കെടുത്തിക്കളഞ്ഞത്.


LATEST NEWS