ട്രിവാൻഡ്രം സെൻട്രൽ മാൾ  സെപ്റ്റംബർ 7ന്  ഉദ്ഘാടനം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രിവാൻഡ്രം സെൻട്രൽ മാൾ  സെപ്റ്റംബർ 7ന്  ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:  സെൻട്രൽ മാളിന്റെ ആരംഭത്തോടെ ലോകത്തിലുടനീളമുള്ള മികച്ച ഫാഷന്റെയും സ്റ്റൈലിന്റെയും കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം. 

പാറ്റൂരിൽ ജനറൽ ആശുപത്രി - ചാക്ക പാതയിൽ ആരംഭിക്കുന്ന   ട്രിവാൻഡ്രം സെൻട്രൽ  സെപ്റ്റംബർ 7 ന്  വെള്ളിയാഴ്ച ഔപചാരികമായി  ഉദ്ഘാടനം ചെയ്യും. 

500ലധികം ബ്രാൻഡുകളും ഏറ്റവും നൂതനമായ 1000 സ്റ്റൈലുകളും പ്രദർശിപ്പിക്കുന്ന സെൻട്രൽ,  നഗരവാസികൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട ഫാഷൻ ഡിപ്പാർട്മെന്റ് സ്റ്റോർ എന്നറിയപ്പെടുന്ന സെൻട്രൽ തിരുവനന്തപുരത്തിന്റെ ജീവിതശൈലിയിൽ ഏറ്റവും ആധുനികമായ ചേരുവയായിരിക്കും.

പ്രളയബാധിത മേഖലയിൽ നിലവിലുള്ള  ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ 10 ശതമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.

വെള്ളിയാഴ്ച രാവിലെ 9.30ന് ആർടെക് ഗ്രൂപ് മാനേജിങ് ഡയറക്ടർ ശ്രീ അശോക് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ   സ്റ്റോർ ജനറൽ മാനേജർ  സുജിത് നായരും പങ്കെടുക്കും.

ഒരു ലക്ഷം ചതുരശ്ര അടിയുള്ള  സ്റ്റോറിൽ ലീ കൂപ്പർ, സ്‌കള്ളേഴ്സ്, ലെവിസ്, ഗ്ലോബൽ ദേശി എന്നീ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബ്രാൻഡുകളും ഉണ്ടാകും.ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള മുഖ്യ ഘടകമായിരിക്കും വരാനിരിക്കുന്ന സിനിമ സ്‌ക്രീനുകളും ഫുഡ് കോർട്ടും . ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിശാലമായ ടു വീലർ, ഫോർ വീലർ പാർക്കിങ് സംവിധാനവും ഒരുക്കുന്നതാണ്.

മികച്ച ബ്രാൻഡുകൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി തങ്ങൾ ഒരുക്കുന്നതാണ് ട്രിവാൻഡ്രം സെൻട്രൽ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിഷ്ണു പ്രസാദ്  വ്യക്തമാക്കി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രീമിയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ബ്രാൻഡുകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ട്രിവാൻഡ്രം സെൻട്രൽ കേരളത്തിന്റെ തലസ്ഥാന നഗരിക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുമെന്നും  സിനിമ സ്ക്രീനുകൾ,  ഫുഡ് കോർട്ട് എന്നിവ മികച്ച വിനോദവും രുചി വൈദഗ്ധ്യവും സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.